വടകര നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി ജയരാജന്‍റെ പ്രചാരണ ബോർഡ് നശിപ്പിച്ച നിലയിൽ. പേരാമ്പ്രയിൽ എൽഡിഎഫ് സ്ഥാപിച്ച ബോർഡാണ് നശിപ്പിച്ചത്. ആറോളം ബോർഡുകളാണ് കീറി നശിപ്പിച്ച നിലയിലായിരുന്നു.
ബോർഡ് നശിപ്പിച്ചവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് പേരാമ്പ്ര വെസ്റ്റ് കമ്മിറ്റി പൊലീസിനോട് ആവശ്യപ്പെട്ടു.