ETV Bharat / city

നാദാപുരത്ത് കനത്ത മഴയില്‍ കൂറ്റന്‍ മരം കടപുഴകി; ഇലക്‌ട്രിക് പോസ്റ്റുകള്‍ മുറിഞ്ഞുവീണു, മൂന്ന് കടകള്‍ ഭാഗികമായി തകര്‍ന്നു - kozhikode tree uprooted in heavy rain

ഞായറാഴ്‌ച രാത്രി ഒൻപത് മണിയോടെയാണ് മരം കടപുഴകി വീണത്. ആളോഴിഞ്ഞ സമയമായതിനാൽ വൻ ദുരന്തം ഒഴിവായി.

നാദാപുരം മരം കടപുഴകി വീണു  കോഴിക്കോട് മരം കടപുഴകി  നാദാപുരം ഇലക്‌ട്രിക് പോസ്റ്റുകള്‍ മുറിഞ്ഞുവീണു  കോഴിക്കോട് കനത്ത മഴ  kozhikode heavy rain  kozhikode tree uprooted in heavy rain  nadapuram tree fell in heavy rain
നാദാപുരത്ത് കനത്ത മഴയില്‍ കൂറ്റന്‍ മരം കടപുഴകി; ഇലക്‌ട്രിക് പോസ്റ്റുകള്‍ മുറിഞ്ഞുവീണു, മൂന്ന് കടകള്‍ ഭാഗികമായി തകര്‍ന്നു
author img

By

Published : May 16, 2022, 8:01 AM IST

Updated : May 16, 2022, 8:44 AM IST

കോഴിക്കോട്: നാദാപുരം വളയത്ത് ശക്തമായ മഴയില്‍ കൂറ്റന്‍ മരം കടപുഴകി വീണു. ഞായറാഴ്‌ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. വളയം ഹയർ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള മരമാണ് പാറക്കടവ് റോഡിലേക്ക് കടപുഴകി വീണത്.

മരത്തിന്‍റെ ശിഖരങ്ങൾ വീണ് മൂന്ന് കടകൾക്ക് നാശനഷ്‌ടമുണ്ടായി, നിരവധി ഇലക്‌ട്രിക് പോസ്റ്റുകള്‍ മുറിഞ്ഞുവീണു. സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവം നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ആളോഴിഞ്ഞ സമയമായതിനാൽ വൻ ദുരന്തം ഒഴിവായി.

നാദാപുരത്ത് കനത്ത മഴയില്‍ കൂറ്റന്‍ മരം കടപുഴകി

ജില്ല കലക്‌ടറുടെ അധ്യക്ഷതയിൽ അവലോകനയോഗം: കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ല കലക്‌ടറുടെ അധ്യക്ഷതയില്‍ ദുരന്തനിവാരണ സമിതി അവലോകന യോഗം ചേർന്നു. ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുഴുവൻ തയ്യാറെടുപ്പുകളും നടത്താൻ പൊലീസിനും അഗ്നിശമനസേനയ്ക്കും തഹസിൽദാർക്കും കലക്‌ടര്‍ നിർദേശം നൽകി. മലയോര മേഖലകളിലെ രക്ഷാപ്രവർത്തനത്തിനുള്ള മുന്നൊരുക്കങ്ങൾ പാലിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും യോഗത്തിൽ നിർദേശിച്ചു.

രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫിന്‍റെ ഒരു ബറ്റാലിയൻ ഇന്നും നാളെയുമായി ജില്ലയിലെത്തും. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന 900 ഓളം കുടുംബങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഈ കുടുംബങ്ങൾക്ക് അടിയന്തര ഘട്ടങ്ങളിൽ കൃത്യമായ മാർഗനിർദ്ദേശങ്ങൾ കാലതാമസം കൂടാതെ നൽകണമെന്ന് തഹസിൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Also read: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത: റെഡ് അലർട്ട്, എൻ.ഡി.ആർ.എഫിന്‍റെ 5 സംഘങ്ങള്‍ സജ്ജം

ഇവരെ മാറ്റി താമസിപ്പിക്കേണ്ടി വരുന്ന സാഹചര്യത്തിൽ ഒരുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും യോഗം ചർച്ച ചെയ്‌തു. യോഗത്തിൽ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്‌ടര്‍ (ഇൻചാർജ്), വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, പൊലീസ്, ഫയർ ആന്‍ഡ് റെസ്ക്യൂ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Last Updated : May 16, 2022, 8:44 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.