കോഴിക്കോട്: ചായക്കടക്കാരനെ കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകര മേപ്പയിൽ തയ്യുള്ളതിൽ കൃഷ്‌ണന്‍ (70) ആണ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രിയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Also read: വാരാന്ത്യ ലോക്ക്ഡൗണില്‍ സംസ്ഥാനം ; സ്‌റ്റുഡിയോകള്‍ തുറക്കാം
വെള്ളിയാഴ്‌ച ഉച്ചവരെ ഇയാൾ ചായക്കട തുറന്നിരുന്നു. വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. മരണവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.