കോഴിക്കോട്: ജില്ലയില്‍ 497 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 476 പേര്‍ക്കാണ് രോഗം ബാധിച്ചത്. 15 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ് ബാധയുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ അഞ്ച് പേര്‍ക്കും രോഗം ബാധിച്ചു. 5,108 പേരുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. വിവിധയിടങ്ങളിലായി 9907 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1,023 പേര്‍ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയ കൊടുവള്ളി സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍, കാവിലുംപാറ, കായക്കൊടി, കുറ്റ്യാടി, നരിപ്പറ്റ സ്വദേശികളായ ഒരോരുത്തര്‍ക്ക് വീതം രോഗബാധയുണ്ട്. കോഴിക്കോട് കോര്‍പറേഷന്‍ (3), രാമനാട്ടുകര (3), കടലുണ്ടി (2), ഒളവണ്ണ (2), ചെക്യാട് (1), ഫറോക്ക് (1), കൊടിയത്തൂര്‍ (1), മാവൂര്‍ (1), വില്യാപ്പളളി (1) എന്നിങ്ങനെയാണ് ഉറവിടമറിയാത്ത രോഗികളുടെ കണക്ക്. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ മാത്രം 133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.