കോഴിക്കോട്: വടകര തിരുവള്ളൂരില്‍ ഭാര്യയെയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുയ്യാലിൽ മീത്തൽ ഗോപാലൻ, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഗോപാലന്‍റെ മൃതദേഹം വരാന്തയിൽ തൂങ്ങിയ നിലയിലും ലീലയുടെ മൃതദേഹം കിടക്കയിലുമാണ് കണ്ടെത്തിയത്.
ഇന്ന് പുലർച്ചെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ലീലയെ കൊലപ്പെടുത്തിയ ശേഷം ഗോപാലൻ ജീവനൊടുക്കിയതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ലീല ഏറെനാളായി അസുഖ ബാധിതയായി കിടപ്പിലായിരുന്നു. ഇതിൻ്റെ മനോവിഷമത്തില്‍ ലീലയെ കൊലപ്പെടുത്തി ഗോപാലന്‍ ആത്മഹത്യ ചെയ്‌തതാകാമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.