കോഴിക്കോട്: ജില്ലയില്‍ 830 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴുപേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇതില്‍ 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 812 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6814 പേരെ പരിശോധനയ്‌ക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8796 ആയി. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 836 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഫറോക്ക് സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍
കോഴിക്കോട് കോര്‍പ്പറേഷന്‍– 3, പയ്യോളി– 3, തിരുവളളൂര്‍– 1.
ഉറവിടം വ്യക്തമല്ലാത്തവര്‍
കോഴിക്കോട് കോര്‍പ്പറേഷന്‍– 3 (പൊക്കുന്ന്, നല്ലളം, എലത്തൂര്‍), അരിക്കുളം– 1, അത്തോളി– 1, നരിപ്പറ്റ– 1, പേരാമ്പ്ര– 1, രാമനാട്ടുകര– 1, തലക്കുളത്തൂര്‍– 1, വില്ല്യാപ്പള്ളി– 1.