ETV Bharat / city

കൊടുവള്ളി നഗരസഭ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു; വോട്ടെണ്ണല്‍ നാളെ

സിപിഎം താമരശേരി ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ കെ ബാബു രാജി വച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്

കൊടുവള്ളി നഗരസഭ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു; വോട്ടെണ്ണല്‍ നാളെ
കൊടുവള്ളി നഗരസഭ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു; വോട്ടെണ്ണല്‍ നാളെ
author img

By

Published : May 17, 2022, 10:10 AM IST

കോഴിക്കോട്: കൊടുവള്ളി നഗരസഭ 14-ാം ഡിവിഷൻ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പ്‌ ആരംഭിച്ചു. രാവിലെ ഏഴ്‌ മുതൽ വൈകിട്ട്‌ ആറ്‌ വരെയാണ് പോളിങ്. 943 വോട്ടർമാരില്‍ 457 പേര്‍ പുരുഷന്മാരും 486 പേര്‍ വനിതകളുമാണ്.

എൽഡിഎഫിന്‍റെ ഉറച്ച കോട്ടയാണ് 14-ാം ഡിവിഷനായ വാരിക്കുഴിത്താഴം. മാധ്യമപ്രവർത്തകനും സിപിഎം വാരിക്കുഴിത്താഴം ബ്രാഞ്ച്‌ അംഗവുമായ കെ.സി സോജിത്താണ് എൽഡിഎഫ്‌ സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥിയായി ഹരിദാസൻ കുടക്കഴിയിലും ബിജെപി സ്ഥാനാർഥിയായി കെ അനിൽ കുമാറുമാണ് മത്സര രംഗത്തുള്ളത്.

ബുധനാഴ്‌ചയാണ് വോട്ടെണ്ണല്‍. കൗൺസിലർ കെ ബാബു സിപിഎം താമരശേരി ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും കൗൺസിലർ സ്ഥാനം രാജിവയ്ക്കുകയും ചെയ്‌തതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 340 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കെ ബാബു വിജയിച്ചത്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.