കോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ച മുഈനലി തങ്ങൾക്ക് പരോക്ഷ പിന്തുണയുമായി കെ.എം ഷാജി. വിമർശനങ്ങളും എതിർ അഭിപ്രായങ്ങളും ജനാധിപത്യത്തിൻ്റെ ഭാഗമെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ഒഴുക്കാണ് ലീഗിലെന്നും കെ.എം ഷാജി പറഞ്ഞു. ഫേസ്ബുക്ക് മുസ്ലീംലീഗിലെ നിലവിലെ സാഹചര്യം പരോക്ഷമായി പരാമശിച്ചുണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റിലാണ് കെ.എം ഷാജിയുടെ പരാമര്‍ശം.
എളുപ്പത്തിന്‍റേയും കാഠിന്യത്തിന്‍റേയും സമ്മേളനമാണ് രാഷ്ട്രീയം. വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാകുന്നതിന്‍റെ ഭാഗമാണെന്നും മുസ്‌ലിം ലീഗില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത് അതാണെന്നും ഷാജി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. എതിരഭിപ്രായം പറയുന്നവരോട് പാർട്ടിക്ക് പകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എതിരഭിപ്രായം പറയുന്നവര്‍ ശാരീരികമായോ ധാര്‍മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നില്‍ക്കുന്നവര്‍ക്ക് ഇത് മനസിലാവില്ലെന്നും ഷാജി വിമര്‍ശിച്ചു.
Also read: 'ബ്ലാക്ക്‌മെയിൽ രാഷ്‌ട്രീയത്തിന്‍റെ വക്താവ്'; കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുന്നുവെന്ന് കെ.ടി. ജലീൽ
ചന്ദ്രിക പണമിടപാടുമായി ബന്ധപ്പെട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇഡിയുടെ നോട്ടീസ് ലഭിക്കാന്‍ കാരണം പി.കെ കുഞ്ഞാലിക്കുട്ടിയാണെന്നായിരുന്നു മുഈനലിയുടെ ആരോപണം. 40 വർഷമായി ഫണ്ട് മുഴുവൻ കൈകാര്യം ചെയ്യുന്നത് കുഞ്ഞാലികുട്ടിയാണെന്നും പാർട്ടി ഒരാളിലേക്ക് കേന്ദ്രീകരിച്ചുവെന്നും മുഈൻ അലി ആരോപിച്ചിരുന്നു.