കൊവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനം എഴുപത്തിയഞ്ചാം സ്വതന്ത്ര്യദിനം ആഘോഷിച്ചു. കോഴിക്കോട് വെസ്റ്റ് ഹിൽ വിക്രം മൈതാനിയിൽ മന്ത്രി എ.കെ ശശീന്ദ്രൻ ദേശീയ പതാക ഉയർത്തി. ഭരണഘടന ഉറപ്പ് നൽകുന്നത് പൗരസ്വാതന്ത്രവും മതേതര നിലപാടുമാണ് അദ്ദേഹം പറഞ്ഞു.
ജില്ല കലക്‌ടര്‍ ഡോ എൻ തേജ് ലോഹിത് റെഡ്ഡി, കോഴിക്കോട് ജില്ല സിറ്റി കമ്മിഷര്‍ എ.വി ജോർജ് ഐപിഎസ്, എംപി രാഘവൻ, എംഎൽഎമാരായ സച്ചിൻ ദേവ്, തോട്ടത്തിൽ രവീന്ദ്രന്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കൊച്ചിയിൽ മന്ത്രി പി രാജീവ് ദേശീയ പതാക ഉയര്‍ത്തി. വൈവിധ്യങ്ങളെ കോർത്തിണക്കി ജനാധിപത്യ രാജ്യമായി ഇന്ത്യയെ നിലനിർത്തുന്നത് മതനിരപേക്ഷതയാണെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കാക്കനാട് സിവില്‍സ്‌റ്റേഷനിലെ ഷട്ടില്‍ കോര്‍ട്ട് മൈതാനിയിൽ ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
Read more: ജനങ്ങളുടെ ജീവിതം സംരക്ഷിക്കുന്നതിനാണ് പ്രാധാന്യമെന്ന് മുഖ്യമന്ത്രി
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുജനങ്ങളെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കൊവിഡ് മുന്നണിപ്പോരാളികളായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു.
പൊലീസിന്‍റെ മൂന്ന് പ്ലാറ്റൂണുകള്‍ മാത്രമാണ് പരേഡില്‍ പങ്കെടുത്തത്. മാര്‍ച്ച് പാസ്റ്റ് ഒഴിവാക്കിയിരുന്നു. പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മന്ത്രി വീണ ജോർജ് ദേശീയ പതാക ഉയര്‍ത്തി.