കോഴിക്കോട് : സംസ്ഥാനത്ത് പച്ചക്കറി വില നിയന്ത്രിക്കാൻ സർക്കാർ കർശനമായ ഇടപെടൽ നടക്കുന്നുണ്ടെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പച്ചക്കറികള്‍ സർക്കാർ എത്തിക്കുന്നുണ്ട്. വിലകുറഞ്ഞതും ഗുണനിലവാരമുള്ളതുമായ പച്ചക്കറികളാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു.
ആന്ധ്ര, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതൽ പച്ചക്കറികൾ എത്തിക്കുന്നത്. തക്കാളി വില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കേരളത്തിൽ തിങ്കളാഴ്‌ച കൂടുതൽ തക്കാളി എത്തുമെന്ന് മന്ത്രി പറഞ്ഞു.
Also read: ഈ ക്രിസ്‌മസിന് കേരളം കുടിച്ചത് 65 കോടിയുടെ മദ്യം; ഇത്തവണയും റെക്കോഡ് വില്‍പ്പന
കേരളത്തിലെ എല്ലാ വീടുകളിലും പച്ചക്കറി കൃഷി തുടങ്ങിയാൽ അടുക്കള കൃഷിയിലൂടെ കേരളത്തിന് സ്വയംപര്യാപ്‌തത കൈവരിക്കാനാകും. വിലക്കയറ്റത്തെ പിടിച്ചുനിർത്താൻ ഇത് സംസ്ഥാനത്തെയാകെ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോഴിക്കോട് നാളികേര വികസന കോർപ്പറേഷന്‍റെ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.