കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അർജുൻ ആയങ്കിയെ തടയാൻ ടിപ്പർ ലോറി എത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് കുടുക്കിലമ്മാരം സ്വദേശി ശിഹാബാണ് അറസ്റ്റിലായത്. ഇതോടെ കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 19 ആയി.
അതിനിടെ, കേസുമായി ബന്ധപ്പെട്ട് നാല് പേർക്ക് കൂടി കസ്റ്റംസ് നോട്ടീസ് അയച്ചു. താമരശ്ശേരി സ്വദേശി നാദിർ, എസ്റ്റേറ്റ്മുക്ക് സ്വദേശി ജയ്‌സൽ, എളേറ്റിൽ സ്വദേശി അബ്‌ദുസലാം, ശിവപുരം സ്വദേശി അബ്‌ദുള്‍ ജലീൽ എന്നിവർക്കാണ് കസ്‌റ്റംസ് നോട്ടീസ് നല്‍കിയത്. സ്വർണത്തിനായി ദുബായിൽ പണമിറക്കിയവരും വാട്‌സാപ്പ് ഗ്രൂപ്പടക്കം ഉണ്ടാക്കി സഹായിച്ചവരുമടങ്ങുന്ന സംഘത്തിൽ ഉള്‍പ്പെട്ടവരാണിവര്‍. ഇവരുടെ വീടുകളിൽ കസ്റ്റംസ് പരിശോധന നടത്തി.
ജൂണ്‍ 21 ന് പുലര്‍ച്ചെയാണ് രാമനാട്ടുകരയില്‍ അമിത വേഗത്തിലെത്തിയ കാര്‍ ലോറിയിലിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ പാലക്കാട് സ്വദേശികളായ അഞ്ച് പേര്‍ മരണപ്പെട്ടിരുന്നു. എന്നാല്‍ അപകടവുമായി ബന്ധപ്പെട്ട അന്വേഷണം എത്തി ചേര്‍ന്നത് കരിപ്പൂര്‍ വിമാനത്താവളം വഴി നടക്കുന്ന സ്വര്‍ണക്കടത്ത് സംഘങ്ങളിലേക്കാണ്.
Also read: കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു