കോഴിക്കോട് : ഒന്നര വര്‍ഷത്തെ അടച്ചിടലിന് ശേഷം കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ ഒട്ടുമിക്ക സ്‌കൂളുകളും തുറന്നപ്പോള്‍ കോഴിക്കോട് കാരപ്പറമ്പ് ഗവ. എൽ.പി സ്‌കൂള്‍ മാത്രം തുറന്നില്ല. അറ്റകുറ്റപ്പണി പൂർത്തിയായില്ലെന്നാണ് അധികൃതരുടെ വാദം.
എന്നാൽ സ്‌കൂള്‍ തുറക്കാത്തതിന് പിന്നിൽ വൻതോതിലുള്ള കെടുകാര്യസ്ഥതയും അഴിമതിയുമാണെന്ന് ബിജെപി ആരോപിച്ചു. 100 ലധികം കുട്ടികൾ പഠിക്കുന്ന സ്‌കൂളിന്‍റെ അറ്റകുറ്റപ്പണി ഇഴഞ്ഞുനീങ്ങുന്നത് സംബന്ധിച്ച് കൗൺസിലർ ശിവപ്രസാദ് യോഗത്തിൽ ശ്രദ്ധ ക്ഷണിച്ചിരുന്നു.
Also read: ഒഴിവുദിവസങ്ങള്‍ക്ക് വിട... വിദ്യാലയ മുറ്റത്ത് ഇനി വസന്തത്തിന്‍റെ നാളുകള്‍
സർക്കാരിന്‍റേയും എംഎൽഎയുടേയും കോർപ്പറേഷന്‍റേയും ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്‌ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ആരോപിച്ചു.
നാട്ടുകാരെയും രക്ഷിതാക്കളെയും അണിനിരത്തി ബഹുജന പ്രക്ഷോഭം ആരംഭിയ്ക്കുമെന്ന് ബിജെപി ജില്ല പ്രസിഡന്‍റ് അഡ്വ. വി.കെ സജീവൻ പറഞ്ഞു.