ETV Bharat / city

മുഖ്യമന്ത്രിക്ക് സ്വപ്‌ന സുരേഷിനെ 2017 മുതല്‍ അറിയാമെന്ന് കെ.സുരേന്ദ്രന്‍ - സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമായുള്ള ബന്ധത്തിലൂടെയാണ് ലോക കേരള സഭയുടെ നിയന്ത്രണം സ്വപ്‌നയിലെത്തുന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

k surendran bjp news  bjp trivandrum gold smuggling case  സ്വര്‍ണക്കടത്തു കേസില്‍ ബിജെപി  സ്വപ്‌ന സുരേഷ് ബിജെപി  സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍  swapna suresh gold smuggling
കെ.സുരേന്ദ്രന്‍
author img

By

Published : Jul 7, 2020, 4:21 PM IST

Updated : Jul 7, 2020, 5:40 PM IST

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയില്ലെന്ന വാദം പച്ചക്കള്ളമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. 2017 മുതല്‍ മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാം. 2017ല്‍ ഷാര്‍ജ ഷെയ്‌ക്കിനെ സംസ്ഥാനം ആദരിച്ചപ്പോള്‍ അതിന്‍റെ മുഖ്യ സംഘാടക സ്വപ്‌നയായിരുന്നു. ലോക കേരള സഭയുടെ നടത്തിപ്പിലും ഇവര്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമായുള്ള ബന്ധത്തിലൂടെയാണ് ലോക കേരള സഭയുടെ നിയന്ത്രണം സ്വപ്‌നയിലെത്തുന്നതെന്നും സുരേന്ദ്രന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിക്ക് സ്വപ്‌ന സുരേഷിനെ 2017 മുതല്‍ അറിയാമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരത്ത് സ്വപ്‌നയുടെ വ്യവസായ സ്ഥാപനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത് ശ്രീരാമകൃഷ്ണനായിരുന്നു. പ്രവാസി വ്യവസായികളെ ക്ഷണിക്കുന്നതിലും അവരെ സി.പി.എമ്മുമായി അടുപ്പിക്കുന്നതിലും അവര്‍ മുഖ്യപങ്കുവഹിച്ചെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ശിവശങ്കറിനെ മാറ്റിയതോടെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സ്വര്‍ണ ഇടപാടുമായി ബന്ധമുണ്ടെന്ന് സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെങ്കില്‍ എന്തിന് സെക്രട്ടറിയെ മാറ്റിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Last Updated : Jul 7, 2020, 5:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.