കോഴിക്കോട്: മുസ്ലീം ലീഗിനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശതകോടികണക്കിന് കള്ളപ്പണമാണ് മുസ്ലിം ലീഗിലുള്ളതെന്നും തങ്ങളുടെ മകൻ രംഗത്തിറങ്ങിയത് കെ.ടി.ജലീലുമായി ചർച്ച ചെയ്‌ത ശേഷമാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ലീഗ് കച്ചവട പാർട്ടിയാണെന്നും വൈകാതെ ലീഗ് ഇടതു മുന്നണിയിൽ പോകുമെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.
കസ്റ്റംസും ഇഡിയും അന്വേഷണത്തിൽ തടസങ്ങൾ നീക്കി അന്വേഷണം മുന്നോട്ടു പോകും. രാഷ്ട്രീയ പ്രേരിത അന്വേഷണമല്ല കേന്ദ്ര ഏജൻസികൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വർണക്കടത്ത് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട നടപടി ഹൈക്കോടതി സ്റ്റേ ചെയ്‌തത് സർക്കാരിൻ്റെ മുഖത്തേറ്റ കനത്ത പ്രഹരമാണ്. മുഖ്യമന്ത്രി നടത്തിയത് അധികാര ദുർവിനിയോഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഡോളർ കടത്തിലെ പ്രതി, മുഖ്യമന്ത്രി ഡോളർ കടത്തിയതായി പറഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതിക്കൂട്ടിലായിരിക്കുകയാണ്. കുറ്റവാളിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി തന്നെ രംഗത്തു വരികയാണ്. മടിയിൽ കനമുള്ളതുകൊണ്ട് അന്വേഷണത്തെ ഭയക്കുന്നു. ജുഡീഷ്യൽ കമ്മിഷൻ രാഷ്ട്രീയ പാർട്ടിയുടെ ചട്ടുകമാവരുതെന്നും ഭരണഘടന വിരുദ്ധമായ പ്രവർത്തനത്തിന് നിന്നു കൊടുക്കരുതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ALSO READ: വിവാദം മുസ്ലിം ലീഗ് ഇടതുപക്ഷത്തേക്ക് പോകാൻ തയ്യാറെടുക്കുന്നതിന്‍റെ സൂചന : കെ.സുരേന്ദ്രൻ