ETV Bharat / city

'വലത്തേ കവിളിലും അടിച്ചാല്‍ എന്ത് ചെയ്യണമെന്ന് ​ഗാന്ധിജി പറഞ്ഞിട്ടില്ല'; അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് കെ മുരളീധരന്‍ - കെ മുരളീധരന്‍ വെല്ലുവിളി

കോണ്‍ഗ്രസ് ഓഫിസുകള്‍ക്കെതിരെ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് കെ മുരളീധരന്‍

congress office attacked  k muraleedharan against cpm  k muraleedharan on congress office attack  കെ മുരളീധരന്‍ കോണ്‍ഗ്രസ് ഓഫിസ് ആക്രമണം  കെ മുരളീധരന്‍ വെല്ലുവിളി  സിപിഎമ്മിനെതിരെ കെ മുരളീധരന്‍
'വലത്തേ കവിളില്‍ അടിച്ചാല്‍ എന്ത് ചെയ്യണമെന്ന് ​ഗാന്ധിജി പറഞ്ഞിട്ടില്ല'; അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് കെ മുരളീധരന്‍
author img

By

Published : Jan 16, 2022, 2:21 PM IST

കോഴിക്കോട് : കോൺഗ്രസ് ഓഫിസുകൾക്കെതിരെ സിപിഎം ആക്രമണം തുടർന്നാൽ തിരിച്ചടിക്കുമെന്ന് കെ മുരളീധരൻ എംപി. കേരളം കലാപ ഭൂമിയാകുമെന്ന് പിണറായി ഓർക്കണമെന്നും ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് കേന്ദ്രത്തിന് കേരളത്തിൽ ഇടപെടാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.

വലത്തേ കരണത്തും അടിച്ചാൽ തിരിച്ചടിക്കുന്നത് ഗാന്ധിസത്തിന് എതിരല്ല. ഇടത്തേ കവിളത്ത് അടിച്ചാല്‍ വലത്തേ കവിളും കാണിച്ച് കൊടുക്കണമെന്നാണ് ​ഗാന്ധി പറഞ്ഞത്. എന്നാല്‍ വലത്തേ കവിളിലും അടിച്ചാല്‍ എന്ത് ചെയ്യണമെന്ന് ​ഗാന്ധിജി പറഞ്ഞിട്ടില്ല. വലത്തേ കവിളത്ത് അടിച്ചാല്‍ അടിച്ചവന്‍റെ കരണക്കുറ്റി അടിച്ചുപൊളിക്കുമെന്നും മുരളീധരൻ പറഞ്ഞു.

കെ മുരളീധരന്‍ മാധ്യമങ്ങളോട്

നിങ്ങളുടെ പൊലീസിന് നിങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊലപാതകത്തെ കോണ്‍ഗ്രസ് പാര്‍ട്ടി അപലപിച്ചിട്ടുണ്ട്. കത്തിയെടുക്കല്‍ കോണ്‍ഗ്രസ് സംസ്ക്കാരമല്ല. ദൗര്‍ഭാഗ്യവശാല്‍ സംഭവം ഉണ്ടായപ്പോള്‍ അതിന്‍റെ പേരില്‍ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് ഓഫിസുകളും അടിച്ചുതകര്‍ക്കുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ഞങ്ങള്‍ തിരിച്ചടിക്കും. അങ്ങനെ തിരിച്ചടിക്കുമ്പോള്‍ കേരളം കലാപഭൂമിയാകും.

Also read: തൃശൂരിലും മെഗാ തിരുവാതിര സംഘടിപ്പിച്ച് സിപിഎം, പങ്കെടുത്തത് നൂറോളം പേർ ; കൊവിഡ് മാനദണ്ഡം പാലിച്ചെന്ന് സംഘാടകർ

കേരളത്തില്‍ ഇടപെടാനായി കേന്ദ്രം നോക്കിയിരിക്കുകയാണ്. സംഘര്‍ഷത്തിന്‍റെ പേരില്‍ കേന്ദ്രം ഇടപെടുന്ന സാഹചര്യം കേരളത്തിലുണ്ടാവരുതെന്നാണ് ആ​ഗ്രഹം. ഓഫിസ് തകര്‍ത്താല്‍ കയ്യും കെട്ടി നോക്കിയിരിക്കാനാവില്ല. ​ഗാന്ധിയന്‍ സിദ്ധാന്തത്തില്‍ നിന്ന് ‍മാറിയിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.