കോഴിക്കോട്: സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച് കെ മുരളീധരൻ എംപി. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ തൃപ്തനല്ലെന്നും പാർട്ടിക്കുള്ളിൽ കൂടിയാലോചന നടക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. മാധ്യമങ്ങളിൽ നിന്നാണ് പല കാര്യങ്ങളും അറിയുന്നത്. എന്നാൽ വിഴുപ്പലക്കലിന് താൽപര്യമില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. പുനഃസംഘടനയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കെ മുരളീധരൻ കെപിസിസി പ്രചരണ വിഭാഗത്തിന്‍റെ ചുമതലയിൽ നിന്ന് രാജിവച്ചിരുന്നു. ബെന്നി ബെഹനാൻ എംപിയും യുഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് രാജി വച്ചിരുന്നു.
പാർട്ടിയുടെ പ്രവർത്തനങ്ങളിൽ തൃപ്തനല്ലെന്ന് കെ മുരളീധരൻ എംപി - കെ മുരളീധരൻ എംപി
പാർട്ടിക്കുള്ളിൽ കൂടിയാലോചന നടക്കുന്നില്ലെന്നും മാധ്യമങ്ങളിൽ നിന്നാണ് പല കാര്യങ്ങളും അറിയുന്നതെന്നും കെ മുരളീധരൻ എംപി പറഞ്ഞു.