കോഴിക്കോട്: 'ഹരിത'യുടെ പരാതിയിൽ MSF നേതാക്കൾക്കെതിരെ നടപടിക്ക് സാധ്യത. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി പി അബ്‌ദുല്‍ വഹാബ് എന്നിവരെ തൽസ്ഥാനത്ത് നിന്ന് നീക്കാനാണ് ആലോചന.
'ഹരിത'യെ അനുനയിപ്പിക്കാൻ എം.കെ മുനീറിന്‍റെ മധ്യസ്ഥതയിൽ ചർച്ചകൾ തുടരുകയാണ്. വിഷയം നീട്ടിക്കൊണ്ടു പോയാൽ സംഘടനക്ക് കൂടുതൽ പ്രതിസന്ധിയുണ്ടാകുമെന്ന വിലയിരുത്തലില്‍ 'ഹരിത' നേതാക്കള്‍ക്ക് മുന്നില്‍ ചില ഉപാധികള്‍ വെച്ചാണ് മധ്യസ്ഥ ചർച്ച.
പുന:സംഘടന നടക്കാനിരിക്കെ ആരോപണ വിധേയരായ എംഎസ്എഫ് നേതൃത്വത്തെ മാറ്റും. ലീഗിലും എംഎസ്എഫിലും സ്ത്രീകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഉറപ്പാക്കും. പകരം വനിത കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്നാണ് 'ഹരിത'യക്ക് നൽകിയ നിര്‍ദേശം.
ഹരിതയുടെ പ്രവര്‍ത്തനം ക്യാംപസിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നേതൃത്വത്തിനെതിരെ പരസ്യമായി വിമർശനമുന്നയിച്ച എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയയെ നീക്കണമെന്ന ആവശ്യം ലീഗിൽ ശക്തമാണ്. 'ഹരിത' പ്രവർത്തകരുടെ പരാതിയിന്മേൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ലീഗ് വീണ്ടും സമവായ നീക്കങ്ങള്‍ ശക്തമാക്കിയത്.
Read more: 'ഹരിത'ക്കെതിരായ നടപടി താല്‍കാലികമെന്ന് എംകെ മുനീര്‍