കോഴിക്കോട് പൊറ്റാമ്മലിലുള്ള 'കാലിക്കറ്റ്കറാച്ചി ദർബാർ' എന്ന ഹോട്ടലിന്‍റെ പേരിനാണ് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പ്രശ്നം കൂടുതൽ വശളാകാതിരിക്കാൻ കോഴിക്കോട് സ്വദേശികളായ ഹോട്ടൽ ഉടമകൾ ഹോട്ടലിന്‍റെ മുന്നിൽ സ്ഥാപിച്ചരിക്കുന്ന പേരിന് മാറ്റം വരുത്തകായായിരുന്നു. ഇംഗ്ലീഷ് ഭാഷയിൽ എഴുതിയിരിക്കുന്ന 'കാലിക്കറ്റ്് കറാച്ചി ദർബാർ' എന്ന പേരിലെ കറാച്ചിയുടെ 'കെ' 'എ' എന്ന് അക്ഷരങ്ങൾ മറച്ചാണ് ഉടമകൾ താൽക്കാലിക പരിഹാരം കണ്ടെത്തിയിരിക്കുന്നത്.
ഹൈദരാബാദിലെയും, ബംഗളൂരുവിലെയും പോലെ ഭീഷണി തങ്ങൾക്ക് ലഭിച്ചില്ലെന്ന് ഹോട്ടൽ ഉടമയായ ജംഷി ഉദയാസ് പറഞ്ഞു. എന്നാൽ സ്ഥിരമാ്യി ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്ന ചിലർ തങ്ങളുടെ ഹോട്ടലിന്‍റെ പേര് മാറ്റമണെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. ആദ്യ കാര്യമാക്കാതിരുന്നത് വീണ്ടും ആവർത്തിച്ചപ്പോൾ പ്രശ്നം കൂടുതൽ വശളാകാതിരിക്കാൻ പേര് തൽക്കാലം മറക്കുകയായിരുന്നുയെന്ന് ജംഷി പറഞ്ഞു.
ഇന്ത്യ പാകിസ്ഥാൻ സംഘർഷം നിലനിൽക്കെ ആദ്യം കറാച്ചി ബേക്കറി സ്ഥാപനങ്ങൾക്കായിരുന്നു ഭീഷിണി ഉയർന്നത്. പിന്നീട് തങ്ങൾ പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനമല്ലെന്നും, 1953ൽ ഇന്ത്യ പാകിസ്ഥാൻ വിഭജനത്തിന് ശേഷം പാകിസ്ഥാൻ വിട്ട് ഇന്ത്യയിലേക്ക് വന്നതാണെന്നും അറിയിച്ചു കൊണ്ട സമൂഹ മാധ്യമങ്ങളിൽ കറാച്ചി ബേക്കറി കുറിപ്പിറിക്കിയിരുന്നു.
#KarachiBakery pic.twitter.com/S5KHB7Nm0b
— Karachi Bakery (@KarachiBakery) February 23, 2019 " class="align-text-top noRightClick twitterSection" data="
">#KarachiBakery pic.twitter.com/S5KHB7Nm0b
— Karachi Bakery (@KarachiBakery) February 23, 2019#KarachiBakery pic.twitter.com/S5KHB7Nm0b
— Karachi Bakery (@KarachiBakery) February 23, 2019