ETV Bharat / city

സംസ്ഥാനത്ത് കൂടുതല്‍ വെന്‍റിലേറ്റര്‍ സൗകര്യങ്ങളൊരുക്കുമെന്ന് ആരോഗ്യമന്ത്രി - kerala covid death news

സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം കുറയ്‌ക്കുക എന്നതാണ് സര്‍ക്കാരിന്‍റെ പ്രഥമലക്ഷ്യമെന്നും കെ.കെ ശൈലജ.

കെ,കെ ശൈലജവാര്‍ത്തകള്‍  കേരള കൊവിഡ് വാര്‍ത്തകള്‍  കെകെ ശൈലജ വാര്‍ത്താസമ്മേളനം  കേരളത്തിലെ കൊവിഡ് മരണം  kk shyalaja latest news  kerala covid death news  covid latest news
സംസ്ഥാനത്ത് കൂടുതല്‍ വെന്‍റിലേറ്റര്‍ സൗകര്യങ്ങളൊരുക്കുമെന്ന് ആരോഗ്യമന്ത്രി
author img

By

Published : Oct 26, 2020, 4:01 PM IST

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആശുപത്രികളില്‍ കൂടുതല്‍ വെന്‍റിലേറ്റര്‍ സൗകര്യങ്ങളൊരുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വെന്‍റിലേറ്റര്‍ സൗകര്യമില്ലാത്തതിനാല്‍ ഒരു രോഗിയും മരിക്കരുത്. സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം കുറയ്‌ക്കുക എന്നതാണ് സര്‍ക്കാരിന്‍റെ പ്രഥമലക്ഷ്യമെന്നും ആരോഗ്യമന്ത്രി കോഴിക്കോട് പറഞ്ഞു.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിൻവലിച്ചതോടെ ആളുകള്‍ കൂട്ടം കൂടാൻ ആരംഭിച്ചു. ഇത് കൂടുതല്‍ കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യാൻ കാരണമായി. രോഗികള്‍ കൂടുമ്പോള്‍ മരണങ്ങള്‍ കൂടാനും സാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം സംസ്ഥാനത്ത് ഓക്‌സിജൻ സപ്ലൈ കുറവാണെന്നുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും കെ.കെ ശൈലജ പറഞ്ഞു.

കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും. ഇതിനായി ആയുഷ് വകുപ്പിലെ ഉദ്യോഗസ്ഥരെ അടക്കം കൂടുതല്‍ പേരെ താല്‍ക്കാലികമായി നിയമിക്കാൻ തീരുമാനമായിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരെ രാഷ്‌ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് ആത്മഹത്യാപരമാണെന്നും അത്തരം മുതലെടുപ്പുകാരോട് ജനങ്ങള്‍ മറുപടി പറയുമെന്നും കെ.കെ ശൈലജ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.