ETV Bharat / city

കരയിലും വെള്ളത്തിലും തരംഗമാകാൻ ഫൈബർ തോണി - ഫൈബര്‍ തോണി

കണ്ണിപറമ്പ് തെങ്ങിലക്കടവ് എളമ്പിലാങ്കുഴി പ്രമോദ് കുമാറും കൊല്ലറക്കൽ പ്രവീൺ കുമാറുമാണ് ചെലവ് കുറഞ്ഞ രീതിയില്‍ തോണികള്‍ നിര്‍മിച്ചു നല്‍കുന്നത്.

പ്രളയത്തില്‍ നിന്ന് രക്ഷപെടാന്‍ ഫൈബര്‍ തോണി
author img

By

Published : Nov 14, 2019, 7:42 PM IST

Updated : Nov 14, 2019, 8:48 PM IST

കോഴിക്കോട്: കുറഞ്ഞ ചെലവും ദീർഘകാല ഉറപ്പും ഉപയോഗിക്കാനുള്ള സൗകര്യവും. അതാണ് ഫൈബർ തോണിയുടെ പ്രത്യേകത. കഴിഞ്ഞ പ്രളയകാലത്ത് ഫൈബർ തോണികളുമായി എത്തിയ മത്സ്യത്തൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനം കേരളം കണ്ടതാണ്.

കരയിലും വെള്ളത്തിലും തരംഗമാകാൻ ഫൈബർ തോണി
കോഴിക്കോട് കണ്ണിപ്പറമ്പ് തെങ്ങിലക്കടവ് എളമ്പിലാങ്കുഴി പ്രമോദ് കുമാറും കൊല്ലറക്കൽ പ്രവീൺ കുമാറും നിർമിക്കുന്ന ഫൈബർ തോണികൾക്ക് ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്.18 അടി നീളത്തിലും മൂന്നടി വീതിയിലുമുള്ള തോണിയാണ് ഇവർ നിര്‍മിക്കുന്നത്. ആറ് പേർക്ക് സുഖമായി യാത്ര ചെയ്യാം. ഭാരം കുറവായതിനാല്‍ ആയതിനാൽ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് എത്തിക്കാനും എളുപ്പമാണ്. 38,000 രൂപയാണ് ഒരു തോണിയുടെ നിർമാണത്തിന് ചെലവ് വരുന്നത്.പുഴയിൽ തന്നെ സൂക്ഷിക്കേണ്ടതില്ലെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഉപയോഗം കഴിഞ്ഞ് കരയിൽ വച്ചാലും കേടുപാടുകളൊന്നും പറ്റില്ല. അറ്റകുറ്റപ്പണികൾ ഒന്നുമില്ലാതെ വർഷങ്ങളോളം നിലനിൽക്കുമെന്നും നിര്‍മാതാക്കള്‍ പറയുന്നു. പ്രമോദ് കുമാറാണ് തോണി ഉണ്ടാക്കാനുള്ള അച്ച് രൂപപ്പെടുത്തിയത്. ഫൈബറും മരവും ചേർത്താണ് നിർമാണം.

Intro:പ്രളയം തീരപ്രദേശങ്ങളിൽ ഭീതി വിതയ്ക്കുമ്പോൾ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് സ്വന്തമായി തോണിBody:പ്രളയം തീരപ്രദേശങ്ങളിൽ ഭീതി വിതയ്ക്കുമ്പോൾ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് സ്വന്തമായി തോണി എന്ന ആശയത്തിന് പ്രാധാന്യമേറുന്നു. തുടർച്ചയായി രണ്ടു വർഷങ്ങളിൽ പ്രളയം ആവർത്തിച്ചതോടെl സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ സംവിധാനങ്ങൾ ഇല്ലാതെ ആ ആളുകളുടെ ബുദ്ധിമുട്ടി. നേരത്തെ മണൽ തുണികളും മറ്റും ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇതിന്റെ ലഭ്യത കുറഞ്ഞു. കഴിഞ്ഞ പ്രളയത്തിൽ അഗ്നിശമനസേനയും മറ്റും എത്തിയാണ് ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. പുഴയുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് തോണി അത്യാവശ്യമായി വന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കുറഞ്ഞ ചെലവിൽ ദീർഘകാലം നിലനിൽക്കുന്ന തോണിയുടെ പ്രസക്തിയേറുന്നത്. കണ്ണിപറമ്പ് തെങ്ങിലക്കടവ് എളമ്പിലാങ്കുഴി പ്രമോദ് കുമാറും കൊല്ലറക്കൽ പ്രവീൺ കുമാറും ഈ രംഗത്ത് അത് ശ്രദ്ധിക്കപ്പെടുന്നത്. ഫൈബറും മരവും ചേർത്ത് ഇവർ ഉണ്ടാക്കുന്ന തോണിക്ക് ആവശ്യക്കാർ കൂടുകയാണ്.
18 അടി നീളം മൂന്നടി വീതിയിലുമുള്ള തോണിയാണ് ആവശ്യക്കാർക്ക് വേണ്ടി ഇവർ പണിയുന്നത്. 5, 6 പേർക്ക് സുഖമായി യാത്ര ചെയ്യാവുന്ന വിധമാണ് ഇത് രൂപകല്പന ചെയ്തത്. ഭാരം കുറവുള്ള തോണി ആയതിനാൽ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് എത്തിക്കാനും എളുപ്പമാണ്. 38,000 രൂപയാണ് ഒരു തോണിയുടെ നിർമാണത്തിന് ചെലവ് വരുന്നത്. പുഴയിൽ തന്നെ സൂക്ഷിക്കേണ്ടതില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. ഉപയോഗം കഴിഞ്ഞു കഴിഞ്ഞ കരയിൽ വച്ചാലും തോണിക്ക് കേടുപാടുകളൊന്നും പറ്റില്ല. മരത്തിന്റെ ദൗർലഭ്യവും കൂടിയ ചെലവും കാരണം മരംം കൊണ്ടുണ്ടാക്കുന്ന തോണി ലഭ്യമക്കാൻ പ്രയാസമാണ്. മാത്രമല്ല വർഷംതോറും അറ്റകുറ്റപ്പണികൾ നടത്താനും നല്ല ചെലവ് വരും. എന്നാൽ, ഇവർ ഉണ്ടാക്കുന്ന ഫൈബർ തോണി അറ്റകുറ്റപ്പണികൾ ഒന്നുമില്ലാതെ വർഷങ്ങളോളം നിലനിൽക്കുമെന്നതാണ് പ്രത്യേകതയെന്ന് ഇവർ പറയുന്നു. ചെറു പുഴയുടെ തീരത്ത് വച്ചാണ് നിലവിൽ തോണി ഉണ്ടാക്കുന്നത്. നിരവധി പേർക്ക് ഇത്തരം തോണി ഉണ്ടാക്കി നൽകിയതായി ഇവർ പറയുന്നു. നേരത്തെ ബോട്ട് നിർമ്മാണ മേഖലയിൽ പരിചയമുള്ള പ്രമോദ് കുമാർ തോണി ഉണ്ടാക്കാനുള്ള അച്ച് രൂപപ്പെടുത്തിയതാണ് നാട്ടിൽ ഫൈബർ തോണി ഉണ്ടാക്കി തുടങ്ങിയത്. സ്വന്തം ഉപയോഗത്തിന് ആവശ്യമായ തോണി തയ്യാറാക്കിയതോടെയാണ് ആവശ്യക്കാർ തിരഞ്ഞു വന്നു തുടങ്ങിയത്.Conclusion:ഇ ടി വി ഭാരതി കോഴിക്കോട്

ബൈറ്റ് : പ്രമോദ് കുമാർ
Last Updated : Nov 14, 2019, 8:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.