കോഴിക്കോട്: കല്ലായിക്കടുത്ത് റെയിൽവെ പാളത്തിൽ കണ്ടെത്തിയ സ്‌ഫോടക വസ്തു തൊട്ടടുത്ത വീട്ടിൽ വിവാഹത്തോടനുബന്ധിച്ച് കത്തിച്ച പൂത്തിരിയുടെ അവശിഷ്ടമെന്ന് റെയിൽവെ പൊലീസ്. കഴിഞ്ഞ ദിവസമാണ് രണ്ട് പേരുടെ വിവാഹം നടന്നത്. പടക്കത്തിൻ്റെ അവശിഷ്ടം വീടിൻ്റെ പരിസരത്ത് നിന്നും കണ്ടെത്തിയിരുന്നു.
വീട്ടുകാരെ ചോദ്യം ചെയ്തതതോടെയാണ് ആശങ്ക മാറിയത്. റെയിൽവെ പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദരും പരിശോധന നടത്തി. റെയിൽവെ ട്രാക്ക് വൃത്തിയാക്കുന്ന ജീവനക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ വീട്ടുടമസ്ഥന് എതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ജാഗ്രതയില്ലാതെ റെയില്‍പാളത്തിന് സമീപം പടക്കം പോലുള്ള വസ്തുക്കൾ ഉപയോഗിച്ചതിനാകും കേസെടുക്കുക.
also read:കയ്യാങ്കളി, ശിവൻകുട്ടിയുടെ രാജി, ബാങ്ക് തട്ടിപ്പ്, ഐഎൻഎല്‍: സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന്