കോഴിക്കോട് : തുഷാരഗിരിയിൽ വെള്ളച്ചാട്ടത്തിന് താഴെ പുഴയിൽ ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പിടിയാനയാണ് ചെരിഞ്ഞിരിക്കുന്നത്. കോടഞ്ചേരി പൊലീസും, താമരശേരി ഫോറസ്റ്റ് ഓഫീസർമാരും സ്ഥലത്തെത്തിയിട്ടുണ്ട്. ഡിടിപിസി ഓഫീസിന് പുറകിലെ പുഴയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. ജഡം കരയ്ക്കടുപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
also read: ഇടഞ്ഞ ആന പരിഭ്രാന്തി പരത്തി; മണിക്കൂറുകള്‍ക്ക് ശേഷം തളച്ചു