ETV Bharat / city

ആശുപത്രി സുരക്ഷ ജീവനക്കാരെ മർദിച്ച സംഭവം: ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി - ആശുപത്രി സുരക്ഷ ജീവനക്കാരെ മർദിച്ച സംഭവം

മെഡിക്കൽ കോളജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച കേസില്‍ പ്രതിചേർക്കപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകരായ അരുൺ, രാജേഷ്, അഷിൻ, മുഹമ്മദ് ഷബീർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ല കോടതി തള്ളി.

dyfi attack  dyfi members attacked security officer  kozhikode  kozhikode medical college  dyfi attack security officer medical college  ആശുപത്രി സുരക്ഷ ജീവനക്കാരെ മർദ്ദിച്ച സംഭവം  ഡിവൈഎഫ്ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ  കോഴിക്കോട് മെഡിക്കൽ കോളജ്  ആശുപത്രി ജീവനക്കാരെ മർദ്ദിച്ചു  ജാമ്യാപേക്ഷ കോഴിക്കോട് ജില്ല കോടതി  ഡിവൈഎഫ്ഐ സംഘം ആക്രമിച്ചു  ഡിവൈഎഫ്ഐ അക്രമം കോഴിക്കോട് ആശുപത്രി  ആശുപത്രിയിൽ ഡിവൈഎഫ്ഐ ആക്രമണം  kozhikode hospital attack
ആശുപത്രി സുരക്ഷ ജീവനക്കാരെ മർദ്ദിച്ച സംഭവം: ഡിവൈഎഫ്ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
author img

By

Published : Sep 6, 2022, 1:24 PM IST

Updated : Sep 6, 2022, 5:26 PM IST

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ പ്രതിചേർക്കപ്പെട്ട അരുൺ, രാജേഷ്, അഷിൻ, മുഹമ്മദ് ഷബീർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ല കോടതി തള്ളിയത്. ഈ സാഹചര്യത്തിൽ പ്രതികൾ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയേക്കും.

ആശുപത്രി സുരക്ഷ ജീവനക്കാരെ മർദ്ദിച്ച സംഭവം: ഡിവൈഎഫ്ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

അതിനിടെ, കേസിലെ മുഖ്യപ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായ കെ അരുണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. ആരോഗ്യവകുപ്പിന് കീഴിലെ കരാര്‍ ജീവനക്കാരനാണ് കെ അരുണ്‍ എന്ന വിവരമാണ് പുറത്ത് വരുന്നത്. മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന് കീഴിലെ വെയര്‍ഹൗസിലെ പായ്‌ക്കിങ് വിഭാഗത്തിലായിരുന്നു അരുണിന്‍റെ ജോലി. എന്നാല്‍ മാസങ്ങളായി അരുണ്‍ ജോലിക്ക് വരാറില്ലെന്നാണ് മാനേജരുടെ വിശദീകരണം.

കഴിഞ്ഞ ബുധനാഴ്‌ചയാണ് (31.08.2022) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നില്‍ ഡിവൈഎഫ്‌ഐ സംഘം അക്രമം അഴിച്ച് വിട്ടത്. അനുമതിയില്ലാതെ ആശുപത്രിക്കുള്ളിലേക്ക് കയറാൻ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവിനെയും കുടുംബത്തെയും തടഞ്ഞതിന് പിന്നാലെയാണ് സുരക്ഷ ജീവനക്കാർക്ക് ക്രൂര മർദനമേറ്റത്. മൂന്ന് സുരക്ഷ ജീവനക്കാർ ഉൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്.

ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മറ്റൊരു സംഘമെത്തിയാണ് ജീവനക്കാരെ ക്രൂരമായി മർദിച്ചത്. സംഭവം ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകനും പാർട്ടി പ്രവർത്തകരുടെ മർദനമേറ്റിരുന്നു. സംഭവത്തിൽ ആറ് ഡിവൈഎഫ്‌ഐ പ്രവർത്തകരെയാണ് പ്രതിപട്ടികയിൽ ചേർത്തത്.

Last Updated : Sep 6, 2022, 5:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.