ETV Bharat / city

ഈട് നല്‍കിയ ആധാരം കാണാതായി; എസ്ബിഐക്കെതിരെ ആരോപണവുമായി ഗൃഹനാഥൻ

കൊയിലാണ്ടി ചെങ്ങോട്ട്കാവ് സ്വദേശി  കെ.വി. രഘുനാഥിന്‍റെ വീടും സ്ഥലവും രേഖപ്പെടുത്തിയ ആധാരമാണ് എസ്ബിഐ (പഴയ എസ്ബിടി) കൊയിലാണ്ടി ശാഖയിൽ നിന്ന് കാണാതായത്.

ഈട് നല്‍കിയ ആധാരം കാണാതായി; എസ്ബിഐ ക്കെതിരെ പരാതി
author img

By

Published : Sep 1, 2019, 8:59 PM IST

കോഴിക്കോട്: വായ്പയെടുക്കുന്നതിന് ഈട് നൽകിയ ആധാരം എസ്ബിഐ ശാഖയിൽ നിന്ന് കാണാതായെന്ന് പരാതി. കൊയിലാണ്ടി ചെങ്ങോട്ട്കാവ് സ്വദേശി കെ.വി. രഘുനാഥിന്‍റെ വീടും സ്ഥലവും രേഖപ്പെടുത്തിയ ആധാരമാണ് എസ്ബിഐ (പഴയ എസ്ബിടി) കൊയിലാണ്ടി ശാഖയിൽ നിന്ന് കാണാതായത്. പ്രവാസിയായിരുന്ന രഘുനാഥ് നാട്ടിൽ തിരിച്ചെത്തിയ ശേഷം 2016ൽ ആണ് സ്വന്തമായി സ്ഥാപനം തുടങ്ങുന്നതിന് ആധാരം ഈട് വച്ച് 10 ലക്ഷം രൂപ വായ്പ എടുക്കുന്നത്. പിന്നീട് വില്ലേജ് ഓഫീസിലെ ആവശ്യത്തിനായി രേഖകൾ ആവശ്യമായി വന്നപ്പോൾ ബാങ്കിനെ സമീപിച്ചു. അപ്പോഴാണ് രേഖകൾ നഷ്‌ടമായെന്ന വിവരം അറിയുന്നത്.

വിവരാവകാശ പ്രകാരം രഘുനാഥ് ആധാരം ആവശ്യപ്പെട്ട് നാല് തവണ ബാങ്കിനെ സമീപിച്ചു. തുടര്‍ന്നാണ് ബാങ്ക് അധികൃതർ സത്യം വെളിപ്പെടുത്താൻ തയ്യാറായത്. അതിനിടെ ജപ്തി നടപടിയുമായി ബാങ്ക് നീങ്ങിയതോടെ രഘുനാഥ് എടുത്ത വായ്പയും പലിശയും ചേർത്ത് 16,36,367 രൂപ കഴിഞ്ഞ ദിവസം അടച്ച് ഇടപാട് തീർത്തു. എന്നാൽ ആധാരം ആവശ്യപ്പെട്ടപ്പോൾ അധികൃതർ വീണ്ടും കൈ മലർത്തുകയായിരുന്നു. സംഭവത്തിൽ നിയമ നടപടി തുടരാനാണ് രഘുനാഥിന്‍റെ തീരുമാനം.

Intro:വായ്പ്പയെടുക്കുന്നതിന് ഈട് നൽകിയ ആധാരം എസ്ബിഐ ശാഖയിൽ നിന്ന് കാണാതായതായി പരാതി

Body:സ്വന്തമായി ഒരു ഓട്ടോ വർക്ക്ഷോപ്പ് തുടങ്ങുന്നതിനായി എടുത്ത വായ്പ്പയ്ക്ക് ഈട് നൽകിയ വീടിന്റെ ആധാരം ബാങ്കിൽ നിന്ന് കാണാതായതായി പരാതി. കൊയിലാണ്ടി ചെങ്ങോട്ട്കാവ് മേലൂരിലെ ശ്രീമുദ്രയിൽ കെ.വി. രഘുനാഥിന്റെ വീടും സ്ഥലവും രേഖപ്പെടുത്തിയ ആധാരമാണ് എസ്ബിഐ (പഴയ എസ്ബിടി) കൊയിലാണ്ടി ശാഖയിൽ നിന്ന് കാണാതായത്. പ്രവാസിയായിരുന്ന രഘുനാഥ് നാട്ടിൽ തിരിച്ചെത്തിയ ശേഷം 2016ൽ ആണ് സ്വന്തമായി സ്ഥാപനം തുടങ്ങുന്നതിന് 10 ലക്ഷം രൂപ വായ്പ്പ എടുക്കുന്നത്. അന്ന് വായ്പ്പ തിരിച്ചടവിന്റെ ഈടിനാണ് ബാങ്ക് അധികൃതർ ആധാരം ആവിശ്യപ്പെട്ടത്. എന്നാൽ പിന്നീട് രഘുനാഥിന് വില്ലേജ് ഓഫീസിലെ ആവിശ്യത്തിനായി രേഖകൾ ആവിശ്യമായി വന്നപ്പോൾ ബാങ്കിനെ സമീപച്ചപ്പോഴാണ് രേഖകൾ നഷ്ടമായെന്ന വിവരം അറിയുന്നത്. വിവരാവകാശ പ്രകാരം രഘുനാഥ് തന്റെ ആധാരം ആവിശ്യപ്പെട്ട് നാല് തവണ ബാങ്കിനെ സമീപച്ചതിനൊടുവിലാണ് ബാങ്ക് അധികൃതർ സത്യം വെളിപ്പെടുത്താൻ തയ്യാറായത്. അതിനിടെ ജപ്തി നടപടിയുമായി ബാങ്ക് നീങ്ങിയതോടെ രഘുനാഥ് എടുത്ത വായ്പ്പയും പലിശയും ചേർത്ത് 16,36,367 രൂപ കഴിഞ്ഞ ദിവസം അടച്ച് ഇടപാട് തീർത്തു. എന്നാൽ ആധാരം ആവിശ്യപ്പെട്ടപ്പോൾ അധികൃതർ വീണ്ടും കൈ മലർത്തുകയായിരുന്നു.

byte _ കെ.വി. രഘുനാഥ്

Conclusion:സംഭവത്തിൽ നിയമ നടപടി തുടരാൻ തന്നെയാണ് രഘുനാഥ് തീരുമാനിച്ചിരിക്കുന്നത്. തന്റെ ആധാരം എങ്ങനെ നഷ്ടമായെന്ന് ബാങ്ക് വ്യക്തമായി രേഖാമൂലം അറിയിക്കുന്നത് വരെ നിയമയുദ്ധം നടത്തുമെന്നും അദ്ദേഹം പറയുന്നു.

ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.