കോഴിക്കോട്: ചാനൽ ചർച്ചകളിൽ സിപിഎമ്മിനെതിരെ സംസാരിക്കുന്നത് കൊണ്ടാണ് ഭീഷണി ഉയരുന്നതെന്ന് കെ.കെ രമ. വധഭീഷണിയിൽ പതറില്ലെന്നും ഒരു കത്തയച്ച് ഭീഷണിപ്പെടുത്തിയത് കൊണ്ടൊന്നും ടി.പിയുടെ കുടുംബവും ആർഎംപിയും പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്നും രമ പ്രതികരിച്ചു.
സംഭവത്തില്‍ വടകര പൊലീസ് കേസെടുത്തു. കെ.കെ രമയുടെയും എന്‍ വേണുവിന്‍റെയും വീടുകൾക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആര്‍എംപി ഓഫിസിന് കാവല്‍ ഏര്‍പ്പെടുത്താനും റൂറൽ എസ്‌പി നിർദേശം നൽകി.
Read more: ടി.പി ചന്ദ്രശേഖരന്‍റെ മകന് വധ ഭീഷണി
ടി.പി ചന്ദ്രശേഖരന്‍റെ മകന്‍ അഭിനന്ദിനേയും ആര്‍എംപി നേതാവ് എൻ വേണുവിനേയും വധിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കത്ത്. കെ.കെ രമ എംഎൽഎയുടെ വടകര ഓഫീസിലേക്കാണ് ഭീഷണിക്കത്ത് വന്നത്. പല തവണ മുന്നറിയിപ്പ് നൽകിയിട്ടും കേൾക്കാത്തത് കൊണ്ടാണ് ടി.പി ചന്ദ്രശേഖരനെ വധിച്ചതെന്നും, തലശ്ശേരി എംഎല്‍എ എ.എൻ ഷംസീറിനെ ചാനൽ ചർച്ചയിൽ ഒന്നും പറയരുതെന്നും കത്തില്‍ പറഞ്ഞിരുന്നു.