ETV Bharat / city

ഹോട്ടൽ ദേ പുട്ടിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി

വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും കണ്ടെത്തി

ഹോട്ടൽ ദേ പുട്ടിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി
author img

By

Published : May 21, 2019, 4:55 PM IST

Updated : May 21, 2019, 7:51 PM IST

കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യവുമല്ലാത്തതുമായ ഭക്ഷണ പദാർഥങ്ങള്‍ പിടിച്ചെടുത്തു.

ഹോട്ടൽ ദേ പുട്ടിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി

കോഴിക്കോട് പുതിയറയിൽ പ്രവർത്തിക്കുന്ന ദേ പുട്ട് എന്ന ഹോട്ടലിൽ നിന്ന് പഴകിയ കോഴി ഇറച്ചിയും മാലിന്യത്തോടൊപ്പം ഫ്രീസറിൽ സൂക്ഷിച്ച ഐസ്ക്രീമും പിടിച്ചെടുത്തു. ഇവിടെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും കണ്ടെത്തി.
പൊതുജനാരോഗ്യത്തിന് ഹാനികരമാകും വിധം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കേരള മുനിസിപ്പൽ ആക്ട് പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഓഫീസർ ഡോ. ആർ എസ് ഗോപകുമാർ അറിയിച്ചു. ഹെൽത്ത് സൂപ്പർവൈസർ കെ ഗോപാലൻ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ ദിലീപ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ക. ഷമീർ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.

Intro:പഴകിയ ഭക്ഷണം പിടിച്ചെടുത്തു

Body:കോഴിക്കോട് കോർപറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യവുമല്ലാത്തവയുമായ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. കോഴിക്കോട് പുതിയറയിൽ പ്രവർത്തിക്കുന്ന ദേ പുട്ട് എന്ന ഹോട്ടലിൽ നിന്നാണ് ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാനായി എടുത്തു വെച്ച രീതിയിൽ കണ്ടെത്തിയത്. ഇതിനു പുറമെ പഴകിയ കോഴി ഇറച്ചിയും മാലിന്യത്തോടൊപ്പം ഫ്രീസറിൽ സൂക്ഷിച്ച ഇസ്ക്രീമും പിടിച്ചെടുത്തു.ഇവിടെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും കണ്ടെത്തി.പൊതുജന ആരോഗ്യത്തിനു ഹാനികരമാകും വിധം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കേരള മുനിസിപ്പൽ ആക്ട് പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് ഹെല്ത്ത് ഓഫീസർ ഡോ. ആർ.എസ്. ഗോപകുമാർ അറിയിച്ചു. പരിശോധനയിൽ ഹെല്ത്ത് സൂപ്പർവൈസർ കെ. ഗോപാലൻ, ഹെല്ത്ത് ഇൻസ്‌പെക്ടർ കെ. ദിലീപ് കുമാർ, ജൂനിയർ ഹെല്ത്ത് ഇൻസ്‌പെക്ടർ കെ. ഷമീർ എന്നിവർ പങ്കെടുത്തു.

Conclusion:ഇടിവി ഭാരത് കോഴിക്കോട്
Last Updated : May 21, 2019, 7:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.