ETV Bharat / city

വഖഫ് ബോർഡ് സംരക്ഷണം; കോഴിക്കോട് ബഹുജന കൂട്ടായ്‌മ സംഘടിപ്പിച്ചു - വഖഫ് ബോർഡ് വിവാദം

പിടിഎ റഹീം എം.എൽ.എയുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്

Convention for Waqf Board protection  Convention for Waqf Board protection kozhikodu  Waqf Board Controversy  വഖഫ് ബോർഡ് സംരക്ഷണം  വഖഫ് ബോർഡ് വിവാദം  വഖഫ് ബോർഡ് സംരക്ഷണത്തിനായി ബഹുജന കൂട്ടായ്‌മ
വഖഫ് ബോർഡ് സംരക്ഷണം; കോഴിക്കോട് ബഹുജന കൂട്ടായ്‌മ സംഘടിപ്പിച്ചു
author img

By

Published : Jan 15, 2022, 6:58 PM IST

കോഴിക്കോട്: വഖഫ് ബോർഡ് സംരക്ഷണത്തിന് വേണ്ടിയുള്ള ബഹുജന കൺവെൻഷൻ കോഴിക്കോട് നടന്നു. പിടിഎ റഹീം എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ബഹുജന കൂട്ടായ്‌മയിൽ മന്ത്രി വി അബ്‌ദുറഹ്മാൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ടി കെ ഹംസ ആണ് വഖഫ് ബഹുജന യോഗം ഉദ്ഘാടനം ചെയ്‌തത്.

വഖഫ് സ്വത്തുക്കൾ യഥാർഥ അവകാശികൾക്ക് ലഭിക്കാൻ സർക്കാർ ഇടപെടുമ്പോൾ ചിലർ രാഷ്ട്രീയ താൽപര്യത്തോടെ അതിനു തുരങ്കം വെയ്‌ക്കുകയാണെന്ന് സമ്മേളനത്തിൽ പങ്കെടുത്തവർ പറഞ്ഞു.

വഖഫ് സ്വത്തിന് ഒരു നിയന്ത്രണവും ഏർപ്പെടുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. അന്യാധീനപ്പെട്ട്‌ പോയ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാനാണ് സർക്കാർ ഇടപെടൽ നടത്തുന്നതെന്നും നേതാക്കൾ പറഞ്ഞു.

ALSO READ: പുറത്ത് വിട്ടത് തട്ടിക്കൂട്ട് ഡി.പി.ആർ, പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് ഉത്തരമില്ല: വിഡി സതീശൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.