കോഴിക്കോട് : എതിർപ്പുകളേയും വെല്ലുവിളികളേയും മറികടന്ന് കെ റെയിൽ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് ഭരണകാലത്ത് ഈ പദ്ധതി നടപ്പാക്കാൻ പറ്റാത്തതിൻ്റെ വിഷമമാണ് അവരുടെ എതിർപ്പായി വരുന്നത്. ഇപ്പോൾ ഈ പദ്ധതി നടപ്പിലായില്ലെങ്കിൽ പിന്നെ എപ്പോഴാണ് നടക്കുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.
Also read: 'ചലോ ട്രാവൽ കാർഡ്' ; കാസർകോട് ഇനിമുതൽ ബസ് യാത്ര ഡിജിറ്റല്‍ സംവിധാനത്തില്‍
കെ റെയിലിനെ കണ്ണടച്ച് എതിർക്കുന്നവർക്ക് വിശദീകരണം നൽകാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ തക്കതായ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാൽ അത് പരിഹരിക്കുന്നുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തിൽ കെ റെയിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ റെയിൽ വിരുദ്ധ സമിതിയുടെ പ്രതിഷേധം കണക്കിലെടുത്ത് വൻ സുരക്ഷാ സന്നാഹമാണ് സ്ഥലത്ത് ഒരുക്കിയത്. പ്രതിഷേധിക്കാൻ ഒത്തുചേർന്ന യൂത്ത് ലീഗ് പ്രവർത്തകരെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.