ETV Bharat / city

കൊവിഡ് ജാഗ്രതാ ലംഘനം; മുസ്‌ലിം ലീഗ് വനിതാ നേതാവിനും മകനുമെതിരെ കേസ്

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നിയമ നടപടി നേരിടുന്ന രണ്ടാമത്തെ ലീഗ് നേതാവാണ് നൂര്‍ബിന. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ അടുത്ത ബന്ധുവിനെ കണ്ണൂർ നഗരസഭാ കൗൺസിലർ കൂടിയായ ലീഗ് നേതാവ് ആശുപത്രിയില്‍ നിന്ന് ഇറക്കി കൊണ്ടുപോയിരുന്നു.

Muslim league, case, covid 19  Case registered against Muslim league leader  കൊറോണ വാര്‍ത്തകള്‍  മുസ്ലിം വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബിന റഷീദിനെതിരെ കേസ്  നൂർബിന റഷീദ്  കോഴിക്കോട് വാര്‍ത്തകള്‍  kozhikkode latest news  muslim league latest news
ക്വാറന്‍റൈൻ നിയന്ത്രണം ലംഘിച്ചു: മുസ്ലിം വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബിന റഷീദിനെതിരെ കേസ്
author img

By

Published : Mar 29, 2020, 12:49 PM IST

കോഴിക്കോട്: ക്വാറന്‍റൈന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച മുസ്ലിം വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബിന റഷീദിനെതിരെ കേസെടുത്തു. വിദേശത്ത് നിന്നെത്തിയ മകന്‍ താമസിക്കുന്ന വീട്ടിൽ വച്ച് 50ഓളം പേരെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങ് നടത്തിയെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ചേവായൂർ പൊലീസിൽ പരാതി നൽകിയത്. അമേരിക്കയിൽ നിന്നെത്തിയ മകൻ വീട്ടിൽ നിരീക്ഷണത്തിലിരിക്കേണ്ട സമയത്ത് അതേ വീട്ടിൽ വച്ച് ആളുകളെ കൂട്ടി പരിപാടി നടത്തുന്നത് വലിയ ഗൗരവത്തോടെ കാണണമെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

ഈ മാസം 14നാണ് നൂർബിന റഷീദിന്‍റെ മകൻ അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയത്. നിരീക്ഷണത്തിൽ കഴിയേണ്ട സമയമായ 21നാണ് ഇവരുടെ വീട്ടിൽ മകളുടെ വിവാഹ ചടങ്ങ് നടത്തിയത്. ആരോഗ്യ വകുപ്പ് നല്‍കിയ പരാതിയെ തുടർന്ന് നൂർബിന റഷീദിനും മകനുമെതിരെ ഐപിസി 269, 188 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുത്ത ആളുകളെ കണ്ടത്തേണ്ടത് അടക്കമുള്ള ദുഷ്‌കരമായ ജോലികളാണ് ആരോഗ്യവകുപ്പിന് മുന്നിലുള്ളത്.

സംഭവം പുറത്തറിഞ്ഞതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. വിവാഹത്തിൽ പങ്കെടുത്തവർ പിന്നീട് എവിടെയെല്ലാം പോയിട്ടുണ്ടാവുമെന്ന ചോദ്യമാണ് ജനങ്ങൾ ഇപ്പോൾ ഉയർത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നിയമ നടപടി നേരിടുന്ന രണ്ടാമത്തെ ലീഗ് നേതാവാണ് നൂര്‍ബിന. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ അടുത്ത ബന്ധുവിനെ കണ്ണൂർ നഗരസഭാ കൗൺസിലർ കൂടിയായ ലീഗ് നേതാവ് ആശുപത്രിയില്‍ നിന്ന് ഇറക്കി കൊണ്ടുപോയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.