കോഴിക്കോട്: വടകര ചെരണ്ടത്തൂരിൽ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ സ്‌ഫോടനം. 26കാരനായ ഹരിപ്രസാദിൻ്റെ വീട്ടിലാണ് അപകടം. ഇയാളുടെ കൈപ്പത്തികൾ ചിതറിപ്പോയി, ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച വൈകിട്ട് ഏഴ് മണിയോടെയാണ് സ്‌ഫോടനം നടന്നത്.
സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ഓലപ്പടക്കത്തിൻ്റെ അവശിഷ്ടങ്ങൾ സ്ഥലത്ത് നിന്ന് ലഭിച്ചു. നാടൻ ബോംബ് നിർമാണത്തിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ALSO READ: 'എന്‍റെ ആരാധ്യപുരുഷൻ ഗോഡ്‌സെ'; ഗുജറാത്തിലെ പ്രസംഗ മത്സരം വിവാദത്തില്‍