ETV Bharat / city

ദേശീയ രാഷ്ട്രീയത്തില്‍ പ്രാധാന്യമുള്ള വ്യക്തിയാണ് കെഎൻഎ ഖാദര്‍: പിന്തുണയുമായി എപി അബ്‌ദുല്ലക്കുട്ടി

ആർഎസ്എസ് നേതാക്കള്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുസ്‌ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ പങ്കെടുത്തതാണ് വിവാദമായത്

kna khader at rss venue  ap abdullakutty supports kna khader  bjp national vice president on kna khader  ആര്‍എസ്‌എസ്‌ വേദിയില്‍ കെഎന്‍എ ഖാദര്‍  കെഎൻഎ ഖാദറിനെ പിന്തുണച്ച് അബ്‌ദുള്ളക്കുട്ടി  അബ്‌ദുള്ളക്കുട്ടി കെഎൻഎ ഖാദർ ആർഎസ്‌എസ്‌ പരിപാടി
'നടപടിയെടുക്കാനുള്ള ധൈര്യം മുസ്‌ലിം ലീഗിനില്ല'; കെഎന്‍എ ഖാദറിന് പിന്തുണയുമായി എപി അബ്‌ദുള്ളക്കുട്ടി
author img

By

Published : Jun 23, 2022, 1:24 PM IST

കോഴിക്കോട്: ആർഎസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിൻ്റെ പേരിൽ കെഎൻഎ ഖാദറിനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം മുസ്‌ലിം ലീഗിനില്ലെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡൻ്റ് എ.പി അബ്‌ദുല്ലക്കുട്ടി. നടപടി എടുത്താലും കെഎൻഎ ഖാദറിന് ഒരു കുഴപ്പവും ഉണ്ടാകില്ല. ദേശീയ രാഷ്ട്രീയത്തിൽ പ്രാധാന്യമുള്ള വ്യക്തിയാണ് കെഎൻഎ ഖാദറെന്നും നിലവിലെ വിവാദം അനാവശ്യമാണെന്നും എ.പി അബ്‌ദുല്ലക്കുട്ടി പറഞ്ഞു.

ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എപി അബ്‌ദുള്ളക്കുട്ടി മാധ്യമങ്ങളോട്

ആർഎസ്എസ് നേതാക്കള്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുസ്‌ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ പങ്കെടുത്തതാണ് വിവാദമായത്. കോഴിക്കോട് കേസരി മന്ദിരത്തില്‍ സ്നേഹ ബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് ഖാദര്‍ പങ്കെടുത്തത്. മന്ദിരത്തിലെ ചുവര്‍ ശില്‍പം അനാവരണം ചെയ്‌ത ഖാദറിനെ ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാറാണ് പൊന്നാട അണിയിച്ചത്.

Read more: ആർഎസ്എസ് വേദിയിൽ ലീഗ് നേതാവ് കെഎൻഎ ഖാദർ: വിവാദത്തിന് പിന്നാലെ വിശദീകരണം

സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി കെഎൻഎ ഖാദർ രംഗത്തെത്തി. സാംസ്‌കാരിക പരിപാടിയാണെന്ന് മനസിലാക്കിയാണ് സമ്മേളനത്തില്‍ പങ്കെടുത്തതെന്നായിരുന്നു കെഎൻഎ ഖാദറിന്‍റെ വിശദീകരണം. ഇതിന് പിന്നാലെ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതൃത്വവും രംഗത്തെത്തി.

ആര്‍എസ്‌എസ് വേദിയിൽ മുസ്‌ലിം ലീഗ് നേതാക്കൾ പോവാറില്ലെന്നും ഖാദര്‍ നല്‍കിയ വിശദീകരണം തൃപ്‌തികരമാണോ എന്ന് പരിശോധിക്കുമെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടി നയത്തിന് എതിരാണ് ഖാദർ ചെയ്‌തതെന്നായിരുന്നു മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീറിന്‍റെ പ്രതികരണം.

Read more: 'ലീഗ് നേതാക്കൾ ആര്‍.എസ്‌.എസ് വേദിയിൽ പോവാറില്ല'; കെ.എന്‍.എ ഖാദറിന്‍റെ വിശദീകരണം പരിശോധിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.