ETV Bharat / city

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ - pocso case

കോഴിക്കോട് കപ്പക്കല്‍ സ്വദേശി മുഹമ്മദ് ഹര്‍ഷാദിനാണ് (29) ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 27 വര്‍ഷത്തെ കഠിന തടവിന് പുറമെയാണ് അവശേഷിക്കുന്ന ജീവിതകാലം മുഴുവന്‍ തടവ് ശിക്ഷ അനുഭവിക്കണമെന്ന അസാധാരണ വിധി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ  പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ  ജീവപര്യന്തം തടവ് ശിക്ഷ  ജീവപര്യന്തം  തടവ് ശിക്ഷ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വാർത്ത  പീഡനം  molestation case  molestation  molesting a minor girl  rape case  rape  raped minor girl  life imprisonment  കോഴിക്കോട്  കോഴിക്കോട് പീഡനം  മുഹമ്മദ് ഹര്‍ഷാദ്  കഠിന തടവ്  പോക്സോ  pocso case  pocso
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ
author img

By

Published : Aug 11, 2021, 8:34 AM IST

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ജീവപര്യന്തം തടവിന് വിധിച്ച് കോടതി. കോഴിക്കോട് കപ്പക്കല്‍ സ്വദേശി മുഹമ്മദ് ഹര്‍ഷാദിനാണ് (29) ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 27 വര്‍ഷത്തെ കഠിന തടവിന് പുറമെയാണ് അവശേഷിക്കുന്ന ജീവിതകാലം മുഴുവന്‍ തടവ് ശിക്ഷ അനുഭവിക്കണമെന്ന അസാധാരണ വിധി.

പോക്സോ നിയമത്തിലെ സെക്ഷന്‍ 5,6 പ്രകാരമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മറ്റ് വിവിധ വകുപ്പുകളിലായി 27 വര്‍ഷം കഠിന തടവും 1,60,000 രൂപ പിഴയും വിധിച്ചു.

ALSO READ: ജോലി വാഗ്‌ദാനം ചെയ്‌ത് 2.25 ലക്ഷം രൂപ തട്ടി; പ്രതി പിടിയില്‍

2019ലായിരുന്നു കേസിനാസ്‌പദമായ സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഒടുവിൽ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെത്തുടര്‍ന്ന് ഗർഭിണിയായ പെൺകുട്ടി 2020 മെയ് ഒന്നിന് പ്രസവിച്ചു. അന്ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത വെളളയില്‍ പൊലീസ് പിറ്റേ ദിവസം പ്രതിയെ അറസ്റ്റ് ചെയ്തു. 45 ദിവസം കൊണ്ട് കുറ്റപത്രവും സമര്‍പ്പിച്ചു. പീഡനത്തിന് ഇരയായ പെൺകുട്ടിയടക്കം 52 സാക്ഷികളെ വിസ്‌തരിച്ച കേസില്‍ ഡിഎന്‍എ പരിശോധനാഫലമാണ് നിർണായകമായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.