കോഴിക്കോട്: മരുന്ന് സൂക്ഷിച്ചതിലെ അപാകത മൂലം കോഴിക്കോട് ചെറൂപ്പ ആശുപത്രിയിൽ സൂക്ഷിച്ച കൊവിഡ് വാക്‌സിന്‍ ഉപയോഗ ശൂന്യമായി. ചെറൂപ്പ ആശുപത്രി, പെരുവയൽ, പെരുമണ്ണ എന്നിവിടങ്ങളിലെ വാക്‌സിന്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള മരുന്നാണ് സൂക്ഷിക്കുന്നതിൽ സംഭവിച്ച പാളിച്ചയെ തുടര്‍ന്ന് ഉപയോഗശൂന്യമായത്.
തിങ്കളാഴ്‌ച വൈകുന്നേരം എത്തിയ മരുന്ന് ചൊവ്വാഴ്‌ച രാവിലെ കുത്തി വയ്പ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനൊരുങ്ങുമ്പോഴാണ് മരുന്ന് കേടായത് ജീവനക്കാർക്ക് മനസിലായത്. 800 ഡോസ് മരുന്നാണ് കേടായത്.
തുടർന്ന് കുത്തിവെപ്പ് ഭാഗികമായി തടസപ്പെടുകയും വാക്‌സിന്‍ കേന്ദ്രങ്ങളിൽ ആശയകുഴപ്പത്തിനും ചെറിയ വാക്ക് തർക്കത്തിനും ഇടയാവുകയും ചെയ്‌തു. സംഭവത്തിൽ ആരോഗ്യവകുപ്പ് പ്രാഥമികാന്വേഷണം നടത്തി.
ഓൺലൈൻ രജിസ്റ്റർ ചെയ്‌തവർക്ക് ഡിഎംഒ ഓഫിസിൽ നിന്ന് പകരം മരുന്ന് എത്തിച്ചാണ് കുത്തിവെപ്പ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചെറൂപ്പ ആശുപത്രിയിലെ അഡ്‌മിനിസ്ട്രേറ്റിവ് മെഡിക്കൽ ഓഫിസർ ഡിഎംഒക്ക് റിപ്പോർട്ട് കൈമാറി.
Also read: കൊവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ച വിദഗ്‌ധരുടെ യോഗം ഇന്ന്