കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 1.65 കോടി രൂപയുടെ സ്വർണം പിടികൂടി. 2938 ഗ്രാമാണ് പിടിച്ചത്. കോഴിക്കോട്, എറണാകുളം സ്വദേശികളില്‍ നിന്നാണ് സ്വർണം കണ്ടെത്തിയത്. സോക്‌സിനുള്ളിലും കാർഡ്ബോർഡ് പെട്ടിയില്‍ ഒട്ടിച്ച് ഒളിപ്പിച്ച നിലയിലുമായിരുന്നു.
Read more: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട ; മൂന്നര കിലോ പിടിച്ചു
കഴിഞ്ഞ ദിവസവും കരിപ്പൂരില്‍ സ്വര്‍ണം പിടികൂടിയിരുന്നു. 3.3 കിലോഗ്രാം ഭാരം വരുന്ന സ്വര്‍ണ പ്ലേറ്റുകളാണ് മൂന്ന് യാത്രക്കാരില്‍ നിന്ന് കണ്ടെടുത്തത്. എമർജൻസി ലൈറ്റുകളുടെ ബാറ്ററി കേസുകളിലും സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചിരുന്നു.