ETV Bharat / city

പുതുപള്ളിയില്‍ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി യുവതി മകനൊപ്പം വീട് വിട്ടിറങ്ങി - puthupally woman kills husband

സംഭവത്തിന് ശേഷം യുവതി ആറുവയസുകാരനായ മകനൊപ്പം വീട് വിട്ടിറങ്ങി. യുവതിക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊർജ്ജിതമാക്കി.

പുതുപ്പള്ളി ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി  കോട്ടയം കൊലപാതകം  ഭാര്യ ഭർത്താവിനെ വെട്ടി കൊലപ്പെടുത്തി  woman stabs husband to death in kerala  puthupally woman kills husband  kottayam murder latest
പുതുപള്ളിയില്‍ യുവതി ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി
author img

By

Published : Dec 14, 2021, 12:49 PM IST

കോട്ടയം: പുതുപ്പള്ളി പയ്യപ്പാടിയില്‍ ഭര്‍ത്താവിനെ യുവതി വെട്ടിക്കൊലപ്പെടുത്തി. പയ്യപ്പാടി പെരുങ്കാവ് സ്വദേശി സിജി (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ആറുവയസുകാരനായ മകനൊപ്പം യുവതി വീട് വിട്ടിറങ്ങി.

ചൊവ്വാഴ്‌ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന റോസന്ന ഇടയ്ക്കിടെ വീട് വിട്ട് പോകുന്നത് പതിവായിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെ തമിഴ്‌നാട് ബോഡിമെട്ട് സ്വദേശിയായ റോസന്ന മകനെയും കൂട്ടി വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്നതായി സമീപം താമസിക്കുന്ന ബന്ധുക്കൾ കണ്ടിരുന്നു.

രാവിലെ എട്ടരയായിട്ടും വീട്ടില്‍ നിന്നും അനക്കമൊന്നും കേള്‍ക്കാതിരുന്നതോടെ പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് സിജിയെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. റോസന്നയേയും മകനേയും കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.

റോസന്നയുടെ മൊബൈൽ ടവർ ലൊക്കേഷനിൽ അവസാനം കോട്ടയം റെയിൽവേ സ്റ്റേഷനാണ്. വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Also read: നവജാത ശിശുവിനെ ഭിത്തിയില്‍ അടിച്ച് കൊന്നു; മാതാവ് അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.