ETV Bharat / city

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

പള്ളിക്കുന്നേൽ കടവിൽ കുളിക്കാനെത്തിയ കുട്ടികള്‍ ഒഴുക്കിൽപ്പെട്ട് കാൽവഴുതി മുങ്ങി താഴുകയായിരുന്നു. പേരൂർ ചെറുവായൂർ സ്വദേശികളായ നവീൻ (15), അമൽ (16) എന്നിവരാണ് മരിച്ചത്.

author img

By

Published : Apr 28, 2022, 3:12 PM IST

Updated : Apr 28, 2022, 4:49 PM IST

children drown in meenachil  meenachil river children death  students drowned in river in kottayam  kottayam children death latest  കുട്ടികൾ മുങ്ങി മരിച്ചു  മീനച്ചിലാർ കുട്ടികള്‍ മുങ്ങി മരിച്ചു  കോട്ടയം വിദ്യാര്‍ഥികള്‍ മുങ്ങി മരണം  മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ മരിച്ചു  പള്ളിക്കുന്നേൽ കടവ് കുട്ടികള്‍ മുങ്ങി മരിച്ചു
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. കോട്ടയം പേരൂർ പള്ളിക്കുന്നേൽ കടവിലാണ് സംഭവം. പേരൂർ ചെറുവായൂർ സ്വദേശികളായ നവീൻ (15), അമൽ (16) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. പത്ത്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയത്. നാല് പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് പള്ളിക്കുന്നേൽ കടവിൽ കുളിക്കാനെത്തിയത്.

ഇതിൽ രണ്ട് പേരാണ് ഒഴുക്കിൽപ്പെട്ട് കാൽവഴുതി മുങ്ങി താഴ്‌ന്നത്. ഇവരെ രക്ഷിക്കാൻ സമീപവാസികൾ ശ്രമം നടത്തിയെങ്കിലും പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ്‌ ആശുപത്രിയിലേക്ക് മാറ്റി.

മാന്നാനം സെൻ്റ് എഫ്രേംസ് സ്‌കൂളിലെ വിദ്യാർഥിയാണ് നവീൻ. ഏറ്റുമാനൂർ ബോയ്‌സ് ഹൈസ്‌കൂളിലാണ് അമൽ പഠിയ്ക്കുന്നത്. ഏറ്റുമാനൂര്‍ പൊലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Last Updated : Apr 28, 2022, 4:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.