ഡിസിസി പ്രസിഡൻ്റ് പട്ടിക : വിവാദമുണ്ടാക്കിയല്ല അഭിപ്രായം പറയേണ്ടതെന്ന് തിരുവഞ്ചൂർ - thiruvanchoor radhakrishnan dcc list news
'കോൺഗ്രസിനെ സ്നേഹിക്കുന്നവർ ഇപ്പോൾ വിവാദമുണ്ടാക്കാൻ ആഗ്രഹിക്കില്ല'
![ഡിസിസി പ്രസിഡൻ്റ് പട്ടിക : വിവാദമുണ്ടാക്കിയല്ല അഭിപ്രായം പറയേണ്ടതെന്ന് തിരുവഞ്ചൂർ തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ വാര്‍ത്ത ഡിസിസി പ്രസിഡൻ്റ് പട്ടിക തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ വാര്‍ത്ത തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ ഡിസിസി പട്ടിക വാര്‍ത്ത ഡിസിസി വിവാദം തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ വാര്‍ത്ത ഡിസിസി പട്ടിക തിരുവഞ്ചൂര്‍ പ്രതികരണം വാര്‍ത്ത ഡിസിസി പട്ടിക തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വാര്‍ത്ത thiruvanchoor radhakrishnan thiruvanchoor radhakrishnan news thiruvanchoor radhakrishnan dcc list news thiruvanchoor radhakrishnan dcc list controversy news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12909927-thumbnail-3x2-tr.jpg?imwidth=3840)
കോട്ടയം : ഡിസിസി പ്രസിഡൻ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട കലഹങ്ങൾ തള്ളി തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍. കോൺഗ്രസിനെ സ്നേഹിക്കുന്നവർ ഇപ്പോൾ വിവാദമുണ്ടാക്കാൻ ആഗ്രഹിക്കില്ല. കേരളത്തിലെ പ്രവർത്തകർ അത് അംഗീകരിക്കുകയില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
പാർട്ടിയെ വെൻറിലേറ്ററിലേക്ക് കൊണ്ടുപോകുന്ന പ്രവർത്തനങ്ങളും പ്രതികരണങ്ങളും ഉണ്ടായിക്കൂട. ഉമ്മൻചാണ്ടി മുതിര്‍ന്ന നേതാവാണ്. അദ്ദേഹത്തിന്‍റെ പരാതികൾ ആ നിലയ്‌ക്കുതന്നെ പരിഗണിക്കണം.
ചർച്ച നടന്നോ ഇല്ലയോ എന്നത് തനിക്ക് അറിയുന്ന കാര്യമല്ല. അക്കാര്യങ്ങൾ ഹൈക്കമാൻഡിനാണ് അറിയുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാനാണ് പുതിയ തീരുമാനം എന്നാണ് മനസിലാക്കുന്നത്.
വിവാദമുണ്ടാക്കിയല്ല അഭിപ്രായങ്ങൾ പറയേണ്ടത്. കോൺഗ്രസിൽ അഭിപ്രായങ്ങൾ പറയാൻ സംവിധാനമുണ്ട്. അതുവഴി പോകണമെന്നും ഇപ്പോഴത്തെ വിവാദത്തിൽ ഭാഗം പിടിക്കാൻ ഇല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
Read more: കുഴഞ്ഞു മറിഞ്ഞ് കോൺഗ്രസ്; അതൃപ്തി പരസ്യമാക്കി മുതിർന്ന നേതാക്കൾ