ETV Bharat / city

കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ട് യുവതി, ചികിത്സാ പിഴവെന്ന് ആരോപണം

ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഉണ്ടായ പിഴവാണ് ലിജിയുടെ കാലുകള്‍ തളര്‍ന്ന് പോകാന്‍ കാരണമായതെന്നാണ് ഭര്‍ത്താവ് ഹരിദാസ് പരാതിപ്പെടുന്നത്

The woman with her legs paralyzed  കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ട് യുവതി  ചികിത്സാപിഴവ്  കോട്ടയം മെഡിക്കല്‍ കോളജ്
കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ട് യുവതി, ചികിത്സാ പിഴവെന്ന് ആരോപണം
author img

By

Published : May 29, 2020, 2:58 PM IST

കോട്ടയം: പ്രസവത്തിന് ശേഷം യുവതിക്ക് കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടു, ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം. ഏഴ്‌മാസം മുമ്പ് പ്രസവത്തിനായിട്ടാണ് മൂവാറ്റുപുഴ സ്വദേശിനിയായ ലിജി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയത്. ശസ്ത്രക്രിയയിലൂടെയാണ് ലിജിക്ക് കുഞ്ഞ് ജനിച്ചത്. എന്നാല്‍ പ്രസവത്തിലൂടെ ലിജിക്ക് കാലിന്‍റെ സ്വാധീനം നഷ്ടപ്പെട്ടു. ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഉണ്ടായ പിഴവാണ് ലിജിയുടെ കാലുകള്‍ തളര്‍ന്ന് പോകാന്‍ കാരണമായതെന്നാണ് ഭര്‍ത്താവ് ഹരിദാസ് പരാതിപ്പെടുന്നത്. ഏഴ് മാസത്തെ ചികിത്സയിലൂടെ വാക്കറിന്‍റെ സഹായത്തോടെ നടക്കാന്‍ മാത്രമെ ലിജിക്ക് സാധിക്കൂ. ആരും സഹായത്തിനില്ലാത്തതിനാല്‍ ഭര്‍ത്താവ് ഹരിദാസാണ് ജോലി പോലും ഉപേക്ഷിച്ച് ലിജിയെ പരിപാലിക്കുന്നത്.

കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ട് യുവതി, ചികിത്സാ പിഴവെന്ന് ആരോപണം

ആശുപത്രി വിടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചതായി ഹരിദാസ് പറയുന്നു. ആശുപത്രി ചെലവും നിത്യചെലവും കൂടി ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കാതെ ദുരിതമനുഭവിക്കുകയാണ് ഈ കുടുംബം. വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ ഇവര്‍ക്ക് കിടപ്പാടവും നഷ്ടപ്പെട്ട അവസ്ഥയാണ്. എങ്ങോട്ട് പോകണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ഹരിദാസും കുടുംബവും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.