ETV Bharat / city

'വർഗീയ പരാമർശം നടത്തിയിട്ടില്ല' ; പാലാ ബിഷപ്പിന് പിന്തുണയുമായി സുരേഷ് ഗോപി - ഡിജിപി

എം പിക്ക് സല്യൂട്ട് പാടില്ലെന്ന് സർക്കുലറിൽ പറഞ്ഞിട്ടുണ്ടോയെന്ന് സുരേഷ് ഗോപി

എം പി ക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപി പറഞ്ഞിട്ടുണ്ടോ  പാലാ ബിഷപ്പ്  Suresh Gopi  Pala Bishop  സുരേഷ് ഗോപി  വർഗീയ പരാമർശം  ഡിജിപി  സല്യൂട്ട് വിവാദം
വർഗീയ പരാമർശം നടത്തിയിട്ടില്ല ; പാലാ ബിഷപ്പിന് പിന്തുണയുമായി സുരേഷ് ഗോപി
author img

By

Published : Sep 16, 2021, 4:21 PM IST

കോട്ടയം : പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി സുരേഷ് ഗോപി എംപി. ബിഷപ്പ് വർഗീയ പരാമർശം നടത്തിയിട്ടില്ലെന്നും ഒരു മതത്തേയും പരാമർശിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. പാലായിലെത്തി ബിഷപ്പിനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഷപ്പിന്‍റെ ക്ഷണം അനുസരിച്ചാണ് എത്തിയത്. സാമൂഹിക വിഷങ്ങൾ സംസാരിച്ചു. രാഷ്ട്രീയക്കാരനായല്ല, എം പിയായിട്ടാണ് വന്നത്. ഒരു മത വിഭാഗത്തേയും അദ്ദേഹം കുറ്റപ്പെടുത്തിയിട്ടില്ല. എന്തെങ്കിലും പറയുമ്പോൾ ഒരു വിഭാഗം ഏറ്റെടുക്കുന്നതെന്തിനാണെന്നും സുരേഷ് ഗോപി ചോദിച്ചു.

വർഗീയ പരാമർശം നടത്തിയിട്ടില്ല ; പാലാ ബിഷപ്പിന് പിന്തുണയുമായി സുരേഷ് ഗോപി

ALSO READ: 'എംപിയാണ്,ശീലം മറക്കരുത്' ; എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി

സല്യൂട്ട് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. രാഷ്‌ട്രീയം നോക്കി സല്യൂട്ട് ചെയ്യാൻ പാടില്ല. രാജ്യത്തെ സംവിധാനം കേരളത്തിലെ പൊലീസും പിൻതുടരണം. എം പിക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപി പറഞ്ഞിട്ടുണ്ടോ, ഉണ്ടെങ്കിൽ സർക്കുലർ കാണിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.