കോട്ടയം: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് നിര്‍ത്തിവച്ചതിന് പിന്നാലെ കായികമേള നടത്തിപ്പുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. ഹാമര്‍ തലയില്‍കൊണ്ട് വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ കായികമേള നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കൗണ്‍സില്‍ യോഗത്തില്‍ നഗരസഭാ അധ്യക്ഷ അറിയിച്ചു. കായികമേള നടത്തിപ്പില്‍ വീഴ്ച വന്നിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. രാവിലെ ആര്‍.ഡി.ഒ അനില്‍ ഉമ്മന്‍ അടക്കമുള്ളവര്‍ സ്‌റ്റേഡിയത്തിലെത്തി. പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും നിയമപരമായ നടപടികള്‍ ഉണ്ടാകുമെന്നും അദേഹം വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ മീറ്റ് നിര്‍ത്തിവയ്ക്കാന്‍ രാവിലെ തീരുമാനിച്ചിരുന്നു.
കായികമേള നടത്താന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് കോട്ടയം നഗരസഭാ അധ്യക്ഷ
നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് അധ്യക്ഷയുടെ പ്രസ്‌താവന, അതേസമയം മീറ്റിന്‍റെ ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷത വഹിച്ചത് നഗരസഭാ അധ്യക്ഷയായിരുന്നുവെന്നത് വിഷയത്തില്‍ ആശയകുഴപ്പം ഉണ്ടാക്കുന്നു
കോട്ടയം: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് നിര്‍ത്തിവച്ചതിന് പിന്നാലെ കായികമേള നടത്തിപ്പുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. ഹാമര്‍ തലയില്‍കൊണ്ട് വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ കായികമേള നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കൗണ്‍സില്‍ യോഗത്തില്‍ നഗരസഭാ അധ്യക്ഷ അറിയിച്ചു. കായികമേള നടത്തിപ്പില്‍ വീഴ്ച വന്നിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. രാവിലെ ആര്‍.ഡി.ഒ അനില്‍ ഉമ്മന്‍ അടക്കമുള്ളവര്‍ സ്‌റ്റേഡിയത്തിലെത്തി. പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും നിയമപരമായ നടപടികള്‍ ഉണ്ടാകുമെന്നും അദേഹം വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ മീറ്റ് നിര്‍ത്തിവയ്ക്കാന്‍ രാവിലെ തീരുമാനിച്ചിരുന്നു.
സംഘാടകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കായികമേള നടത്തിപ്പില്‍ വീഴ്ച വന്നിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കും. രാവിലെ ആര്‍ഡിഒ അനില്‍ ഉമ്മന്‍ അടക്കമുള്ളവര്‍ സ്‌റ്റേഡിയത്തിലെത്തി. പ്രാഥമിക വിവിരങ്ങള്‍ ശേഖരിക്കുകയാണെന്നും നിയമപരമായ നടപടികള്‍ ഉണ്ടാകുമെന്നും അദേഹം വ്യക്തമാക്കി. ഇതേ സമയംതന്നെ മഹാത്മാ ഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ സംഘാടകരുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ച് പ്രകടനം നടത്തി.
അതിനിടെ, നഗരസഭാ ഹാളില്‍ കൗണ്‍സില്‍ യോഗത്തിനിടയിലേയ്ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തള്ളിക്കയറി മുദ്രാവാക്യം മുഴക്കി. ചെയര്‍പേഴ്‌സണ്‍ അത്‌ലറ്റിക് അസോസിയേഷന്് എല്ലാ അനുവാദവും പിന്‍വാതിലിലൂടെ നല്‍കുകയും പിന്നീട് നാടകം കളിക്കുകയുമാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ഇതിനിടെ പോലീസും സ്ഥലത്തെത്തി. പോലീസ് സമരക്കാരെ നീക്കുന്നതിനിടയില്‍ പോലീസുമായി വാക്കുതര്‍ക്കവുമുണ്ടായി. ഒടുവില്‍ പോലീസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി.
കൗണ്‍സില്‍ യോഗത്തിലാണ് കായികമേളയ്ക്ക് അനുമതി നല്‍കിയിരുന്നില്ലെന്നും അതിക്രമിച്ച് കയറിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും യോഗം തീരുമാനിച്ചത്. വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് സാമ്പത്തികസഹായം അനുവദിക്കാനും യോഗം തീരുമാനിച്ചു. എന്നാല്‍ ഇത്തരത്തില്‍ സാഹായം അനുവദിക്കാന്‍ വകുപ്പില്ലെന്ന് കൗണ്‍സിലര്‍ ടോണി തോട്ടം പറഞ്ഞു.
എന്നാല്‍ നഗരസഭാ അറിയാതെയാണ് മേള നടത്തിയതെന്ന് ചെയര്‍പേഴ്‌സണ്‍ പറയമ്പോഴും വെള്ളിയാഴ്ച നടന്ന ഉദ്ഘാടന യോഗത്തില്‍ അധ്യക്ഷത വഹിച്ചത് ചെയര്‍പേഴ്‌സണ്‍ തന്നെയായിരുന്നു. സംഘാടകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന പക്ഷം ചെയര്‍പേഴ്‌സണ്‍ തന്നെ പ്രതിയാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
BYTE- ANIL UMMAN (R.D.O)Conclusion: