കോട്ടയം: കൊവിഡ് വ്യാപനത്തോടെ മാസ്കുകള്‍ നിർബന്ധമാക്കിയപ്പോൾ ആശയ വിനിമയം മുടങ്ങിയ ചിലരുണ്ട്. സംസാരിക്കാനും കേൾക്കാനും ബുദ്ധിമുട്ടുള്ളവർ. അവര്‍ക്കായി സൗകര്യപ്രദമായ മാസ്ക് നിര്‍മിച്ചിരിക്കുകയാണ് റിട്ടയേഡ് അധ്യാപിക രമണി തറയില്‍. അപ്രതീക്ഷിതമായി കണ്ട ഒരു ലേഖനത്തിൽ നിന്നാണ് ബി.സി.എം കോളജിലെ മുൻ പ്രഥമാധ്യാപിക രമണി തറയിലിന്‍റെ മനസിലേക്ക് ഇങ്ങനെ ഒരു ആശയം എത്തിയത്.
ചുണ്ടുകളുടെ ചലനം ഉൾപ്പെടെ ശ്രദ്ധിച്ച് കാര്യങ്ങൾ മനസിലാക്കുന്നവര്‍ക്ക് ഉപകാരപ്രഥമാകുന്ന വിധത്തിലത്തിലാണ് മാസ്കിന്‍റെ നിർമാണം. തയ്യൽ കടകളിൽ ഉപേക്ഷിക്കുന്ന തുണികൾ ശേഖരിച്ചാണ് മാസ്ക് നിർമിച്ചത്. ആശയ വിനിമയം നടത്താൻ ബുദ്ധിമുട്ടനുഭവപ്പെടുന്നവർക്ക് ഇത് ഉപകാരപ്പെടും. അവശ്യക്കാർക്ക് സൗജന്യമായാണ് മാസ്കുകൾ നൽകുന്നത്. പുത്തൻ ശൈലികൾ പരീക്ഷിച്ച് നിർമാതാക്കൾ ഉപഭോക്തക്കളെ ആകർഷിക്കുമ്പോഴാണ് വ്യത്യസ്ത രീതിയിൽ ടീച്ചര്‍ മാതൃകയാവുന്നത്.