കോട്ടയം : 1008 നെയ് തേങ്ങയുമായി നീണ്ടൂർ വെള്ളാപ്പള്ളിയിൽ സോമൻ ആചാരി സന്നിധാനത്തേക്ക് പുറപ്പെട്ടു. 28 വർഷമായി മുടങ്ങാതെ മല ചവിട്ടുന്ന ഇദ്ദേഹം 2012ലാണ് കൂടുതൽ നെയ് തേങ്ങയുമായി ആദ്യമായി മല ചവിട്ടിയത്. മലയ്ക്കു പോകാൻ സാധിക്കാത്ത ഭക്തർ നിറച്ച് നൽകിയ തേങ്ങയുൾപ്പടെ ആദ്യ യാത്രയിൽ 108 മുദ്രകളുള്ള ഇരുമുടി കെട്ടുമായിട്ടായിരുന്നു ശബരിമല ദർശനം. തുടർന്ന് ഓരോ വർഷവും നെയ് തേങ്ങയുടെ എണ്ണം കൂടിക്കൂടി കഴിഞ്ഞ വർഷം 1007 വരെയായി.
Also read: Sabarimala Pilgrimage| പമ്പയിലേക്ക് ദിവസവും കെ.എസ്.ആര്‍.ടി.സി ബസ്
ചൊവ്വാഴ്ച്ച രാവിലെ കോട്ടയം നീണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് കെട്ടു നിറച്ചാണ് ശബരിമല ദർശനത്തിന് പുറപ്പെട്ടത്. ശബരിമല മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കെട്ടുനിറയ്ക്കൽ ചടങ്ങുകൾ നടന്നത്. മന്ത്രി വി.എൻ വാസവനും മോൻസ് ജോസഫ് എംഎൽഎയും കെട്ടുനിറ ചടങ്ങിനെത്തി. സ്വർണ പണിക്കാരനായ സോമന്‍ ആചാരി അറിയപ്പെടുന്ന പാമ്പുപിടുത്തക്കാരൻ കൂടിയാണ്.