കോട്ടയം : കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങള്‍ മരിച്ചനിലയിൽ. കൊച്ചുപറമ്പില്‍ നിസാർ ഖാൻ (33), നസീർ ഖാൻ (33) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ടതും കടബാധ്യതയുമാണ് മരണത്തിന് കാരണമെന്ന് പറയപ്പെടുന്നു. നാട്ടകത്തിന് സമീപത്ത് താമസിച്ചിരുന്ന ഇവർ മൂന്നുവർഷം മുന്‍പാണ് ഇവിടെ താമസത്തിനെത്തിയത്.
അമ്മ രാവിലെ കാപ്പിയുമായി ഒരു മകന്റെ മുറിയിൽ ചെന്നപ്പോൾ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടു. തുടര്‍ന്ന് അടുത്ത മുറി പരിശോധിച്ചപ്പോഴാണ് രണ്ടാമത്തെയാളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
നേരത്തെ ക്രയിൻ സർവീസിൽ ജോലി ചെയ്തിരുന്ന ഇവർക്ക് ഉടമ മരിച്ചതോടെ ജോലി നഷ്ടമായിരുന്നു. ബാങ്ക് ലോൺ കുടിശ്ശിക തിരിച്ചടയ്ക്കാന്‍ കഴിയാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സൂചനയുണ്ട്. പൊലീസ് ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണ്.
Also read: മലപ്പുറം മോങ്ങത്ത് വാഹനാപകടം ; 5 പേർക്ക് ഗുരുതര പരിക്ക്