ETV Bharat / city

വൈദ്യുതി ലൈന്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധം - ramapuram

വൈദ്യുതി പോസ്റ്റുകളും ലൈനുകളും നശിക്കുന്നു. പരാതി നല്‍കിയിട്ടും നടപടിയില്ല.

പാടത്തിന് കുറുകെ വലിച്ചിരിക്കുന്ന വൈദ്യുതി ലൈന്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധം
author img

By

Published : Jul 17, 2019, 4:34 AM IST

Updated : Jul 17, 2019, 7:54 AM IST

കോട്ടയം: രാമപുരത്ത് പാടശേഖരത്തിന് കുറുകെ വലിച്ചിരിക്കുന്ന ഉപയോഗശൂന്യമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധം. തൂമറ്റം പാടശേഖരത്തിന് മുകളിലൂടെ രാമപുരം ഭാഗത്തേക്ക് വലിച്ചിരിക്കുന്ന വൈദ്യുതിലൈനുകളും പോസ്റ്റുകളും ഉപയോഗമില്ലാതെ നശിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആറ് വര്‍ഷം മുമ്പ് വൈദ്യുതി ലൈന്‍ പ്രധാന റോഡിലേക്ക് മാറ്റിയപ്പോള്‍ ഇതുവഴിയുള്ള കണക്ഷന്‍ വിഛേദിച്ചിരുന്നു.

വൈദ്യുതി ലൈന്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധം

വൈദ്യുതി പോസ്റ്റുകളും ലൈനുകളും പുനരുപയോഗം ചെയ്യാനുള്ള സാധ്യത ഉണ്ടെങ്കിലും അധികൃതരുടെ അനാസ്ഥ മൂലം ഇവയെല്ലാം പാഴായി പോവുകയാണ്. വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത ലൈനുകള്‍ പാടത്തിന് സമീപത്തെ തോട്ടിലേക്ക് വീണ് നശിക്കുന്നതിനൊപ്പം നെല്‍കൃഷിക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. പാടത്തിന് കുറുകെ ലൈന്‍ ചാഞ്ഞ് കിടക്കുന്നതിനാല്‍ നെല്‍കൃഷിക്കായി യന്ത്രങ്ങള്‍ ഇറക്കാനും ബുദ്ധിമുട്ടാണ്. നിരവധി തവണ പരാതിപ്പെട്ടെങ്കിലും അഴിച്ച് മാറ്റാമെന്ന മറുപടി ലഭിക്കുന്നതല്ലാതെ നടപടികള്‍ ഒന്നും ഉണ്ടാവുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു.

Intro:രാമപുരം തൂമറ്റം പാടശേഖരത്തിന് മുകളിലൂടെ വലിച്ചിരിക്കുന്ന വൈദ്യുതിലൈന്‍ മാറ്റണമെന്ന ആവശ്യം ശക്തമായി. നിലവില്‍ കണക്ഷന്‍ ഇല്ലാത്ത ഈ ലൈന്‍ ഉപയോഗശൂന്യമാണ്. പാടത്തിന്‌ സമീപത്തെ തോട്ടിലേക്ക് വീണ് കമ്പികള്‍ നശിക്കുന്നതിനൊപ്പം വൈദ്യുതിലൈന്‍ മാറ്റത്തത് നെല്‍കൃഷിക്കും ബുദ്ധിമുട്ടാകുന്നുണ്ട്.Body:രാമപുരം തൂമറ്റം പാടശേഖരത്തിന് മുകളിലൂടെ രാമപുരം ഭാഗത്തേക്ക് വലിച്ചിരിക്കുന്ന ഇലക്ട്രിക് കമ്പികളും പോസ്റ്റുകളുമാണ് അധികൃതരുടെ അനാസ്ഥയില്‍ ഉപയോഗശൂന്യമായി നശിക്കുന്നത്. ഒരു കിലോമീറ്ററോളം നീളത്തിലുള്ള ലൈന്‍ പാടത്തിന് മുകളിലൂടെയും സമീപമുള്ള തോടിന്റെ വശത്ത് കൂടിയുമാണ് വലിച്ചിരിക്കുന്നത്. പോസ്റ്റുകള്‍ പലതും ഒടിഞ്ഞ് ലൈന്‍ കമ്പികള്‍ തോട്ടിലൂടെയാണ് കിടക്കുന്നത്.

ആറ് വര്‍ഷം മുന്‍പ് വൈദ്യുതിലൈന്‍ പ്രധാന റോഡിലേക്ക് മാറ്റിയപ്പോള്‍ ഇതുവഴിയുള്ള കമ്പികളിെ കണക്ഷന്‍ വിഛേദിച്ചിരുന്നു. എന്നാല്‍ പാടത്തിന് കുറുകെ ലൈന്‍ ചാഞ്ഞ് കിടക്കുന്നതിനാല്‍ നെല്‍കൃഷിയ്ക്കായി യന്ത്രങ്ങള്‍ ഇറക്കാന്‍ ബുദ്ധിമുട്ടാണെന്ന് കര്‍ഷകര്‍ പറയുന്നു. നിരവധി തവണ പരാതിപ്പെട്ടെങ്കിലും അഴിച്ച് മാറ്റാമെന്ന് മറുപടി ലഭിക്കുന്നതല്ലാതെ നടപടികള്‍ ഒന്നും ഉണ്ടാവുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു.

ബൈറ്റ്- തമ്പി കര്‍ഷകന്‍

ഉപയോഗിക്കാന്‍ കഴിയുന്ന സാധന സാമഗ്രികള്‍ പാഴായി പോകുന്നതില്‍ പ്രതിഷേധവും ശക്തമാണ്. വൈദ്യുതലൈനുകള്‍ അഴിച്ച് മാറ്റിയാല്‍ മാത്രമെ പാടത്തിലേക്ക് വിതയന്ത്രവും കൊയ്ത്ത് യന്ത്രവും സുഗമമായി ഇറക്കാന്‍ കഴിയുകയുള്ളു.

Conclusion:
Last Updated : Jul 17, 2019, 7:54 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.