കോട്ടയം: ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തി കാട്ടി മോദി സർക്കാർ ക്രൈസ്‌തവർക്ക് എതിരാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ട് കേന്ദ്രം മരവിപ്പിച്ചു എന്ന വ്യാജവാർത്ത പ്രചരിപ്പിച്ചു. രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നത് കേന്ദ്ര സർക്കാരിന്‍റെ കടമയാണ്.
ക്രൈസ്‌തവ സമൂഹത്തോട് എന്നും കരുതൽ ഉള്ളവരാണ് കേന്ദ്ര സര്‍ക്കാര്‍. എല്ലാവരെയും ഒരു പോലെ കണ്ടുകൊണ്ടാണ് കേന്ദ്ര ഭരണം മുന്നോട്ട് പോകുന്നതെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. കോട്ടയം മാന്നാനത്ത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്‌ത ചാവറ ഏലിയാസച്ചന്‍റെ വിശുദ്ധ സ്വർഗ പ്രാപ്‌തിയുടെ 150-ാം വാർഷിക ആഘോഷത്തിന്‍റെ സമാപനചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി മുരളീധരൻ.
Also read: ചാവറയച്ചന്‍റെ കബറിടത്തില്‍ പൂക്കളര്‍പ്പിച്ച് ഉപരാഷ്ട്രപതി