ETV Bharat / city

ഗർഭിണിയോട് അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്‌തതിന് മർദനം: മൂന്ന് പേർ അറസ്റ്റിൽ - ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചെന്ന പരാതി

ഗർഭിണിയോട് അശ്ലീലമായി സംസാരിച്ചത് ഭർത്താവ് ചോദ്യം ചെയ്‌തതാണ് പ്രകോപനത്തിന് കാരണം

PREGNANT WOMAN ATTACKED  KOTTAYAM CRIME NEWS  WOMAN ATTACKED IN PALA  ACCUSED ARRESTED  ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചെന്ന പരാതി  ഗർഭിണിയോട് അശ്ലീലം പറഞ്ഞതിനെ ചോദ്യം ചെയ്‌തതിന് മർദനം
ഗർഭിണിയോട് അശ്ലീലം പറഞ്ഞു, ചോദ്യം ചെയ്‌തതിനെ തുടർന്ന് മർദനം: മൂന്ന് പേർ അറസ്റ്റിൽ
author img

By

Published : Mar 4, 2022, 12:28 PM IST

കോട്ടയം: പാലായിൽ ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചെന്ന പരാതിയിൽ മൂന്ന് പേർ അറസ്റ്റിൽ. പാറപ്പള്ളി കറുത്തേടത്ത് ശങ്കർ, അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ, മുണ്ടങ്കൽ മേടയ്ക്കൽ ആന്‍റോ എന്നിവരാണ് പൊലീസ് പിടിയായത്. തൊടുപുഴ ചാഴികാടൻ ആശുപത്രിയിലെ നഴ്‌സായ ജിൻസിക്ക് നേരെയാണ് അതിക്രമമുണ്ടായത്. യുവതി ആശുപത്രിയിൽ ചികിത്സ തേടി.

പാലാ ഞൊണ്ടിമാക്കൽ കവലയിൽ വച്ച് വ്യാഴാഴ്‌ച വൈകുന്നേരമാണ് അതിക്രമം. ജോലിയ്ക്ക് ശേഷം ഭർത്താവുമൊത്ത് ജിൻസി വീട്ടിലേയ്ക്കു നടന്നു പോകുകയായിരുന്നു. ജിൻസിയെ കമന്‍റടിച്ച വർക്ക്‌ഷോപ്പ് ജീവനക്കാരനെയും കൂട്ടാളികളെയും ഭർത്താവ് ചോദ്യം ചെയ്‌തതിനെ തുടർന്നാണ് ഇവർ ആക്രമിച്ചതെന്ന് യുവതി പറയുന്നു. ഇവർ തന്നെ ചവിട്ടി വീഴ്ത്തിയതായി യുവതി പൊലീസിൽ പരാതിപെട്ടു.

ഭർത്താവിനെ അടിച്ചുവീഴ്ത്തിയെന്നും ഇരുവരെയും വാഹനം ഇടുപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. യുവതിയുടെ മൊഴിയെടുത്ത പൊലീസ് കേസെടുത്തു.

ALSO READ: സ്വർണവില വീണ്ടും കൂടി; ഒരു ഗ്രാമിന് 4,770 രൂപ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.