കോട്ടയം: പൂഞ്ഞാര്‍ വളതൂക്കില്‍ ചാരായവാറ്റ് നടത്തിയ മൂന്ന് പേര്‍ക്കെതിരെ എക്‌സൈസ് കേസെടുത്തു. പൂഞ്ഞാര്‍ വളതൂക്ക് സ്വദേശികളായ സന്തോഷ്, ബിജു മാത്യു, ഉണ്ണി എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവരില്‍ നിന്ന് ഒന്നരലിറ്റര്‍ ചാരായം, 20 ലിറ്റര്‍ വാഷ്, വാറ്റുപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. ശ്രീ നാരായണ സ്വാശ്രയ കോളജിന് സമീപത്തെ കാടുപിടിച്ച ഇടവഴിയിലായിരുന്നു ചാരായ വാറ്റ് നടത്തിയത്. എക്‌സൈസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രിവന്‍റീവ് ഓഫീസര്‍ ബിനീഷ് സുകുമാരന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്‌തിട്ടില്ല.
വ്യാജ ചാരായ നിര്‍മാണം; മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു - excise poonjar
പരിശോധനയില്‍ ഒന്നരലിറ്റര്‍ ചാരായം, 20 ലിറ്റര്‍ വാഷ്, വാറ്റുപകരണങ്ങള്‍ എന്നിവ എക്‌സൈസ് പിടിച്ചെടുത്തു