കോട്ടയം : പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തോടനുബന്ധിച്ച് മേഖലയിലുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് സമാധാനയോഗം വിളിച്ചു. പാലാ ഡി.വൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിൽ പാലായിലെയും ഈരാറ്റുപേട്ടയിലെയും വിവിധ സമുദായ നേതാക്കൾ പങ്കടുത്തു.
പാലായില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ സമുദായ സംഘടനകള്‍ക്ക് പങ്കില്ലെന്ന് യോഗത്തിൽ പങ്കെടുത്തവർ വ്യക്തമാക്കി. മത-സാമുദായിക സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളെ യോഗം അപലപിച്ചു.
ഇത്തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.ഈരാറ്റുപേട്ടയിലെ ഫുഡ് പ്രോസസിങ് യൂണിറ്റിനെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചാരണത്തിനെതിരെ നടപടിയെടുക്കും. .സൈബർ സെല്‍ ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണ്.
ALSO READ : ലൗ ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദും; വിവാദ പ്രസ്‌താവനയുമായി പാലാ രൂപത
വര്‍ഗീയ പരാമര്‍ശങ്ങളും കമന്‍റുകളും നടത്തുന്ന ഗ്രൂപ്പുകളെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ഡി.വൈ.എസ്.പി അറിയിച്ചു.