കോട്ടയം : ആസ്തി വികസനത്തിനായി രാജ്യത്തെ വിറ്റുതുലയ്ക്കാനൊരുങ്ങുന്ന കേന്ദ്ര സർക്കാർ നടപടി ബുദ്ധിശൂന്യമാണെന്ന് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ.
ധനമന്ത്രി ഇന്ത്യയെ വിൽക്കാൻ വച്ചിരിക്കുകയാണ്. ഈ നടപടി സാമ്പത്തിക മേഖലയിൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇതിനെതിരെ എൻ.സി.പി പ്രക്ഷോഭം ആരംഭിക്കുമെന്നും ചാക്കോ പറഞ്ഞു.
കേരളത്തിൽ കൊവിഡ് കൂടുന്നുവെന്നത് വസ്തുതയാണ്. ഇത് ആരോഗ്യമന്ത്രിയുടെ പിടിപ്പുകേടായി വ്യാഖ്യാനിക്കരുത്. പുതിയ ജനുസിൽപ്പെട്ട വൈറസുകൾ വരുന്നത് മൂലം രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്നില്ല.
വാക്‌സിനേഷൻ പൂർത്തീകരിക്കാൻ കഴിയാത്തതും കേസുകൾ കൂടാൻ കാരണമായെന്നും ചാക്കോ പറഞ്ഞു.
ALSO READ: ഡോക്‌ടർമാർക്കെതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
മുട്ടിൽ മരം മുറി കേസിൽ അമ്പേഷണ ഏജൻസി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദീപക് ധർമ്മടം മുഖ്യമന്ത്രിയുടെ നാട്ടുകാരനാണെന്നതുകൊണ്ട് സർക്കാരിന് കേസുമായി ബന്ധമുണ്ടെന്ന് പറയുന്നത് ശരിയല്ല.
വനം വകുപ്പിലെ ഉയർന്ന ഉദ്യേഗസ്ഥനെതിരായ നടപടി സാങ്കേതിക അനുമതി കിട്ടാത്തതുകൊണ്ട് വൈകിയതാണെന്നും പി സി ചാക്കോ കൂട്ടിച്ചേർത്തു.