ETV Bharat / city

പാലാ ജനറല്‍ ആശുപത്രി ഇനി കെ.എം മാണിയുടെ പേരില്‍ അറിയപ്പെടും - കെ.എം മാണി

സിവില്‍ സ്‌റ്റേഷന് മുന്നിലെ റൗണ്ടാനയ്ക്കും മാണിയുടെ പേര് നല്‍കാന്‍ പാലാ നഗരസഭ തീരുമാനിച്ചു. നഗരസഭാ യോഗത്തില്‍ ആകെ പങ്കെടുത്ത 21 കൗണ്‍സിലര്‍മാരില്‍ ചെയര്‍പേഴ്‌സന്‍ ഉള്‍പ്പെടെ 15 പേര്‍ മാണിയുടെ പേരിടുന്നതിനെ അനുകൂലിച്ചു.

പാലാ ജനറല്‍ ആശുപത്രി ഇനി കെ.എം മാണിയുടെ പേരില്‍ അറിയപ്പെടും
author img

By

Published : Oct 16, 2019, 7:54 AM IST

കോട്ടയം: പാലായിലെ ജനറല്‍ ആശുപത്രിക്ക് കെ.എം മാണിയുടെ പേര് നല്‍കാന്‍ പാലാ നഗരസഭ തീരുമാനിച്ചു. സിവില്‍ സ്‌റ്റേഷന് മുന്നിലെ റൗണ്ടാനയും ഇനി മാണിയുടെ പേരില്‍ അറിയപ്പെടും. നഗരസഭാ യോഗത്തില്‍ ആകെ പങ്കെടുത്ത 21 കൗണ്‍സിലര്‍മാരില്‍ ചെയര്‍പേഴ്‌സന്‍ ഉള്‍പ്പെടെ 15 പേര്‍ മാണിയുടെ പേര് നല്‍കുന്നതിനെ അനുകൂലിച്ചു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ പ്രൊഫ. സതീഷ് ചൊള്ളാനിയും, ലിസ്യൂ ജോസും അനുകൂലിച്ചില്ല. എന്നാല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച മിനി പ്രിന്‍സ് കെ.എം. മാണിയുടെ പേരിടുന്നതിനെ അനുകൂലിച്ചു. പ്രതിപക്ഷത്ത് ഹാജരായിരുന്ന നാല് പേരും ബി.ജെ.പി. പ്രതിനിധിയും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
ജനറല്‍ ആശുപത്രിക്കും, സിവില്‍ സ്‌റ്റേഷന്‍ റൗണ്ടാനയ്ക്കും സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പ്രൊഫ. കെ.എം. ചാണ്ടിയുടെ പേരിടണമെന്ന അഭിപ്രായം കോണ്‍ഗ്രസ് അംഗങ്ങളും, മഹാകവി പാലാ നാരായണന്‍ നായരുടെ പേര് നേരത്തേ സിവില്‍ സ്റ്റേഷന്‍ റൗണ്ടാനയ്ക്കായി തീരുമാനിച്ചതായി പ്രതിപക്ഷത്തെ റോയി ഫ്രാന്‍സീസും ചൂണ്ടിക്കാണിച്ചതോടെയാണ് പേരിടല്‍ തീരുമാനം തര്‍ക്കത്തില്‍ കുടുങ്ങിയത്. കെ.എം. മാണിയുടെ പേരിടുന്ന കാര്യത്തില്‍ ഭരണപക്ഷത്തെ ചേരിപ്പോരുകളും അഭിപ്രായ ഭിന്നതകളും വ്യക്തമായിരുന്നു.

Intro:Body:

ജനറലാശുപത്രിയ്ക്ക് കെ.എം മാണിയുടെ പേര് നല്‍കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം
സിവില്‍ സ്റ്റേഷന് മുന്നിലെ റൗണ്ടാനയ്ക്കും മാണിയുടെ പേര് നല്‍കും
തീരുമാനം, ഏറെ നാള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍

ഏറെ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ പാലാ ജനറല്‍ ആശുപത്രിക്കും, സിവില്‍ സ്‌റ്റേഷനു മുന്നിലെ റൗണ്ടാനയ്ക്കും അന്തരിച്ച മുന്‍ മന്ത്രി കെ.എം. മാണിയുടെ പേരിടാന്‍ വോട്ടെടുപ്പോടെ പാലാ നഗരസഭാ യോഗം തീരുമാനിച്ചു. ആകെ പങ്കെടുത്ത 21 കൗണ്‍സിലര്‍മാരില്‍ ചെയര്‍പേഴ്‌സന്‍ ഉള്‍പ്പെടെ 15 പേര്‍ മാണിയുടെ പേരിടുന്നതിനെ അനുകൂലിച്ചു.

കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ പ്രൊഫ. സതീഷ് ചൊള്ളാനിയും ലിസ്യൂ ജോസും ഈ തീരുമാനത്തെ അനുകൂലിച്ചില്ല. എന്നാല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച മിനി പ്രിന്‍സ് കെ.എം. മാണിയുടെ പേരിടുന്നതിനെ അനുകൂലിച്ചു. പ്രതിപക്ഷത്തു ഹാജരായിരുന്ന 4 പേരും ബി.ജെ.പി. പ്രതിനിധിയും വോട്ടിംഗില്‍ പങ്കെടുത്തില്ല.

ജനറല്‍ ആശുപത്രിക്കും, സിവില്‍ സ്‌റ്റേഷന്‍ റൗണ്ടാനയ്ക്കും സ്വാതന്ത്യ സമര സേനാനിയായിരുന്ന പ്രൊഫ. കെ.എം. ചാണ്ടിയുടെ പേരിടണമെന്ന അഭിപ്രായം കോണ്‍ഗ്രസ് അംഗങ്ങളും, മഹാകവി പാലാ നാരായണന്‍ നായരുടെ പേര് നേരത്തേ തന്നെ സിവില്‍ സ്റ്റേഷന്‍ റൗണ്ടാനയ്ക്കായി തീരുമാനിച്ചിരുന്നൂവെന്ന് പ്രതിപക്ഷത്തെ റോയി ഫ്രാന്‍സീസും ചൂണ്ടിക്കാണിച്ചതോടെയാണ് പേരിടീല്‍ തീരുമാനം തര്‍ക്കത്തില്‍ കുടുങ്ങിയത്.

കെ.എം. മാണിയുടെ പേരിടുന്ന കാര്യത്തില്‍ ഭരണപക്ഷത്തെ ചേരിപ്പോരുകളും അഭിപ്രായ ഭിന്നതകളും വ്യക്തമായിരുന്നു. എല്ലാവരുമായും സമന്വയമുണ്ടാക്കി ഐകകണ്‌ഠ്യേന പേരിടീല്‍ തീരുമാനം എടുപ്പിക്കുന്നതില്‍ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ പരാജയപ്പെട്ടതായി വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ പറഞ്ഞു.

byte - ബിജു പാലൂപ്പടവന് (കൌണ്സിലര്)Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.